മൈക്കൽ ഡെൽ
ഡെൽ ടെക്നോളജീസ് സ്ഥാപകൻ / From Wikipedia, the free encyclopedia
മൈക്കൽ സോൾ ഡെൽ (ജനനം ഫെബ്രുവരി 23, 1965) ഒരു അമേരിക്കക്കാരനായ ശതകോടീശ്വരനായ വ്യവസായിയും മനുഷ്യസ്നേഹിയുമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെക്നിക്കൽ ഇൻഫ്രാസ്ട്രക്ചർ കമ്പനികളിലൊന്നായ ഡെൽ ടെക്നോളജീസ് സ്ഥാപകനും സിഇഒയുമാണ് അദ്ദേഹം.[1] 2021 ഒക്ടോബർ വരെ 54.6 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയിൽ 24-ാം സ്ഥാനത്താണ് അദ്ദേഹം.[2]
2011-ൽ, ഡെൽ സ്റ്റോക്കിന്റെ 243.35 ദശലക്ഷം ഓഹരികൾ $3.5 ബില്യൺ മൂല്യമുള്ളതായിരുന്നു, ഇത് അദ്ദേഹത്തിന് കമ്പനിയുടെ 12% ഉടമസ്ഥാവകാശം നൽകി.[3] ഏകദേശം 10 ബില്യൺ ഡോളറിന്റെ ശേഷിക്കുന്ന അദ്ദേഹത്തിന്റെ സമ്പത്ത് മറ്റ് കമ്പനികളിൽ നിക്ഷേപിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ ഇനീഷ്യലുകൾ ഉൾക്കൊള്ളുന്ന എംഎസ്ഡി(MSD)ക്യാപിറ്റലാണ് ഇത് കൈകാര്യം ചെയ്യുന്നത്.[4]2013 ജനുവരിയിൽ, മഹാമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ മാനേജ്മെന്റ് ബൈഔട്ടിൽ 24.4 ബില്യൺ ഡോളറിന് ഡെൽ ഇൻക് പ്രൈവറ്റ് ലിമിറ്റഡായി ഏറ്റെടുക്കാൻ അദ്ദേഹം ലേലം വിളിച്ചതായി പ്രഖ്യാപിച്ചു.[5] 2013 ഒക്ടോബറിൽ ഡെൽ ഇങ്ക്.(Dell Inc.) ഔദ്യോഗികമായി പ്രൈവറ്റ് ലിമിറ്റഡായി മാറി.[6] 2018 ഡിസംബറിൽ കമ്പനി വീണ്ടും പബ്ലിക്ക് ലിമിറ്റ്ഡ് കമ്പനിയായി മാറി.