അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia
മേന അലക്സാണ്ട്ര സുവാരി (/ˈmiːnə səˈvɑːri/;[1] ജനനം: ഫെബ്രുവരി 13, 1979) ഒരു അമേരിക്കൻ അഭിനേത്രി, ഫാഷൻ ഡിസൈനർ, മോഡൽ എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്. ഒരു മോഡലായി ഔദ്യോഗിക ജീവിതം ആരംഭിച്ചതിനുശേഷം നിരവധി ടെലിവിഷൻ പരമ്പരകളിൽ അതിഥിവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട അവർ, നൊവേർ (1997) എന്ന നാടകീയ ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തും അരങ്ങേറ്റം കുറിച്ചു.
മികച്ച സഹനടിക്കുള്ള ബാഫ്റ്റ അവാർഡ് നാമനിർദ്ദേശം നേടിയതും 1999-ൽ പുറത്തിറങ്ങിയതുമായ അമേരിക്കൻ ബ്യൂട്ടി, മൂന്ന് അമേരിക്കൻ പൈ ഒറിജിനൽ സിനിമകൾ (1999-2001, 2012) എന്നിവയിലെ വേഷങ്ങളിലൂടെ സുവാരി അന്താരാഷ്ട്ര പ്രാധാന്യത്തിലേക്ക് ഉയർന്നു. സ്ലംസ് ഓഫ് ബെവർലി ഹിൽസ് (1998), ലോസർ (2000), ഷുഗർ & സ്പൈസ് (2001), റൂമർ ഹാസ് ഇറ്റ് (2005), സ്റ്റക്ക് (2007), യു മേ നോട്ട് കിസ് ദി ബ്രൈഡ് (2010) എന്നിവയാണ് അവർ വേഷമിട്ട് ശ്രദ്ധേയങ്ങളായ മറ്റ് സിനിമകൾ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.