അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia
കോറിന്ന മൂൺ ബ്ലഡ്ഗുഡ് (ജനനം: സെപ്റ്റംബർ 20, 1975) ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമാണ്. 2009 ൽ പുറത്തിറങ്ങിയ ചിത്രമായ ടെർമിനേറ്റർ സാൽവേഷനിലെ ലെഫ്. ബ്ലയർ വില്യംസ് എന്ന കഥാപാത്രത്തെയും TNT ടെലിവിഷൻ പരമ്പരയായ ഫാളിംഗ് സ്കൈസിലെ ആൻ ഗ്ലാസ് എന്ന കഥാപാത്രത്തേയും അവിസ്മരണിയമാക്കിയതിലൂടെ മൂണിനു പ്രേക്ഷകശ്രദ്ധ നേടുവാൻ സാധിച്ചിരുന്നു.
1975 സെപ്റ്റംബർ 20 ന് നെബ്രാസ്കയിലെ അലയൻസിലാണ് കോറിന്ന മൂൺ ബ്ലഡ്ഗുഡ് ജനിച്ചത്. ചെറുപ്പകാലം അവർ കഴിച്ചുകൂട്ടിയത് കാലിഫോർണിയിലെ അനഹൈമിലായിരുന്നു.[1][2] അവരുടെ പിതാവായ ഷെൽ ബ്ലഡ്ഗുഡ്, ഡച്ച്-ഐറിഷ് പിന്തുടർച്ചയുള്ള ഒരു അമേരിക്കക്കാരനും മാതാവ് സാംഗ് ചാ കൊറിയക്കാരിയുമായിരുന്നു. പിതാവ് തെക്കൻ കൊറിയയിൽ താമസിച്ചിരുന്ന കാലത്താണ് മാതാവായ സാംഗ് ചായുമായി കണ്ടുമുട്ടുന്നത്.[3]
17 വയസു പ്രായത്തിൽ ബ്ലഡ്ഗുഡ്, ലാക്കെർ ഗേൾസിലൊരാളായിത്തീർന്നു (ലോസ് ആഞ്ചെലസ് ലാക്കേർസ് ബാസ്കറ്റ്ബോൾ ടീമിൻറെ പ്രോത്സാഹകരായ പെൺകുട്ടികളുടെ ദേശീയ ബാസ്കറ്റ്ബോൾ ചീയർലീഡിംഗ് സംഘം).[4][5] 2005-ൽ മാക്സിം മാസികയുടെ 100 ഹോട്ട്പട്ടികയിൽ 99-ആം റാങ്കിലായിരുന്ന[6][7] മൂൺ ബ്ലഡ്ഗുഡ് പിന്നീട് 2006 ൽ 53,[8][9] 2007 ൽ 40[10] എന്നിങ്ങനെ 2009 ആയപ്പോഴേയ്ക്കും 20 ആം റാങ്കിലെത്തിയിരുന്നു.[11] 2006 മുതൽ 2007 വരെ സംപ്രേഷണം ചെയ്യപ്പെട്ട ഡേ ബ്രേക്ക് എന്ന പരമ്പരയിൽ ഒരു ഡിറ്റക്ടീവിന്റെ കാമുകിയായ റിത ഷെൽറ്റനെ അവതരിപ്പിച്ചു. 2007 ൽ NBC യുടെ ജേർണിമാൻ എന്ന അമേരിക്കൻ ശാസ്ത്ര-ഫിക്ഷൻ പരമ്പരയിൽ ലിവിയ ബിയേൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
[12] 2009 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ സ്ട്രീറ്റ് ഫൈറ്റർ: ദ ലെജന്റ് ഓഫ് ചുൻ-ലി എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ടെർമിനേറ്റർ പരമ്പരയിലെ നാലാമത്തെ ചിത്രമായ ടെർമിനേറ്റർ സാൽവേഷനിൽ ബ്ലയർ വില്ല്യംസ് എന്ന കഥാപാത്രമായി അവർ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. 2009 തുടക്കത്തിൽ ബേൺ നോട്ടീസ് എന്ന പരമ്പരയുടെ മൂന്നാമത്തെ സീസണിൽ ചേർന്നു പ്രവർത്തിക്കുകയും ആവർത്തിച്ച് അവതരിപ്പിക്കപ്പെടുന്ന ഡിറ്റക്ടീവ് മിഷേൽ പാക്സൺ എന്ന കഥാപാത്രമായി വേഷപ്പകർച്ച നടത്തുകയും ചെയ്തു.[13] 2011 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ, സ്റ്റീവൻ സ്പിൽബർഗ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന TNTയുടെ സയൻസ് ഫിക്ഷൻ പരമ്പരയായ ഫാളിംഗ് സ്കൈയിൽ ഡോക്ടർ ആൻ ഗ്ലാസിന്റെ വേഷം ചെയ്തു.[14]
ബ്ലഡ്ഗുഡ്, സംവിധായകനും തിരക്കഥാകൃത്തുമായ ഗ്രാഡി ഹാളിനെ വിവാഹം കഴിക്കുകയും 2012 ഡിസംബർ 15 ന് അവർക്ക് പെപ്പർ എന്ന പെൺകുട്ടി ജനിക്കുകയും ചെയ്തു. 2015 ഡിസംബർ 19 ന് രണ്ടാമത്തെ കുട്ടിയായ ആർച്ചി ജനിച്ചു.[15]
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2004 | വിൻ എ ഡേറ്റ് വിത്ത് ടാഡ് ഹാമിൽട്ടൺ! | Gorgeous Woman | |
2005 | എ ലോട്ട് ലൈക്ക് ലവ് | Bridget | |
2006 | മൂൺലൈറ്റ് സെരെനേഡ് | Marie Devrenier | |
2006 | എയ്റ്റ് ബിലോ | Katie | |
2007 | പാത്ഫൈൻഡർ | Starfire | |
2008 | വാട്ട് ജസ്റ്റ് ഹാപ്പൻഡ് | Laura | |
2009 | സ്ട്രീറ്റ് ഫൈറ്റർ: ദ ലെജൻറ് ഓഫ് ചുൻ-ലി | Detective Maya Sunee | |
2009 | ടെർമിനേറ്റർ സാൽവേഷൻ | Lt. Blair Williams | |
2010 | ഫാസ്റ്റർ | Marina Humpheries | |
2010 | ബെഡ്റൂംസ് | Beth | |
2011 | ബ്യൂട്ടിഫുൾ ബോയ് | Trish | |
2011 | കൺസെപ്ഷൻ | Nikki | |
2012 | ദ സെഷൻസ് | Vera | Sundance Film Festival's Special Jury Prize for Ensemble Acting |
2012 | ദ പവർ ഓഫ് ഫ്യൂ | Mala | |
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2002 | Just Shoot Me! | Penny | Episode: "Halloween? Halloween!" |
2003 | Fastlane | Maid | Episode: "Iced" |
2003 | CSI: Crime Scene Investigation | Dancer | Episode: "Assume Nothing" |
2005 | North Shore | Maid | Episode: "Vice" |
2005 | Monk | Haley | Episode: "Mr. Monk Gets Cabin Fever" |
2006–08 | Day Break | Rita Shelten | Main cast, 13 episodes |
2007 | Journeyman | Livia Beale | Main cast, 13 episodes |
2009 | Burn Notice | Detective Michelle Paxson | 3 episodes |
2010 | Human Target | Doctor Jessica Shaw | Episode: "Tanarak" |
2011 | NTSF:SD:SUV:: | Vivica | Episode: "Full Hauser" |
2011–2015 | Falling Skies | Anne Glass | Main cast, 52 episodes
Nominated - Saturn Award for Best Actress on Television |
2017-present | Code Black | Rox Valenzuela | Main cast |
Year | Title | Role | Notes |
---|---|---|---|
2009 | Terminator Salvation: The Machinima Series | Blair Williams (voice) | 6 episodes |
Year | Title | Role | Notes |
---|---|---|---|
1997 | Nuclear Strike (PlayStation/N64/PC) | Naja Hana | |
2009 | Terminator Salvation (PS3/Xbox360/PC/mobile) | Blair Williams | |
2010 | Darksiders (PS3/Xbox360/PC) | Uriel, The Archangel | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.