From Wikipedia, the free encyclopedia
മൂസ്ഹെഡ് തടാകം, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ മെയ്നിലെ ഏറ്റവും വലിയ തടാകവും കിഴക്കൻ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ പർവ്വത തടാകവുമാണ്. മെയിൻ ഹൈലാൻഡ്സ് മേഖലയിലെ ലോംഗ്ഫെലോ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം കെന്നെബെക്ക് നദിയുടെ ഉറവിടമാണ്. തടാകത്തിന്റെ അതിർത്തിയിലുള്ള പട്ടണങ്ങളിൽ തെക്ക് ഗ്രീൻവില്ലെയും വടക്കുപടിഞ്ഞാറ് റോക്ക്വുഡുമാണ്. ഉൾപ്പെടുന്നു. തടാകത്തിൽ 80 ലധികം ദ്വീപുകളുള്ള തടാകത്തിലെ ഏറ്റവും വലിയ ദ്വീപ് ഷുഗർ ദ്വീപാണ്.[1][2]
മൂസ്ഹെഡ് തടാകം | |
---|---|
സ്ഥാനം | Northwest Piscataquis, Maine, United States |
നിർദ്ദേശാങ്കങ്ങൾ | 45°38′N 69°39′W |
Type | mesotrophic |
പ്രാഥമിക അന്തർപ്രവാഹം | Moose River |
Primary outflows | Kennebec River |
Catchment area | 1,268 ചതുരശ്ര മൈൽ ([convert: unknown unit]) |
Basin countries | United States |
പരമാവധി നീളം | 40 മൈൽ (64 കി.മീ) |
പരമാവധി വീതി | 10 മൈൽ (16 കി.മീ) |
ഉപരിതല വിസ്തീർണ്ണം | 75,451 ഏക്കർ (30,534 ഹെ) |
ശരാശരി ആഴം | 55 അടി (17 മീ) |
പരമാവധി ആഴം | 246 അടി (75 മീ) |
Water volume | 4,210,000 acre⋅ft (5.19×109 m3) |
Residence time | 3.1 years |
തീരത്തിന്റെ നീളം1 | 280.8 മൈൽ (451.9 കി.മീ) |
ഉപരിതല ഉയരം | 1,029 അടി (314 മീ) |
Islands | >80 (Sugar Island) |
1 Shore length is not a well-defined measure. |
മൂസ്ഹെഡ് തടാക തടത്തിൽനിന്നു നേരിട്ടു മുകളിലേയ്ക്കു തുടങ്ങുന്ന 700 അടി (200 മീറ്റർ) ഉയരത്തിൽ കിഴുക്കാംതൂക്കായ മലഞ്ചെരുവുകളുള്ള കിനിയോ കൊടുമുടി ആദ്യകാല അമേരിക്കൻ ഇന്ത്യക്കാർ (റെഡ് പെയിന്റ് പീപ്പിൾ) മുതൽ ഹോൺസ്റ്റോൺ എന്നറിയപ്പെടുന്ന ഇവിടുത്തെ തീക്കല്ല് തേടിയെത്തിയ പിൽക്കാല ഗോത്രവർഗ്ഗക്കാരായ പെനോബ്സ്കോട്ട്, നോറിഡ്ജ്വോക്സ് തങ്ങളുടെ വർഗ്ഗ ശത്രുക്കളായിരുന്ന മൊഹാവ്ക്കുകളെ ഇവിടെവച്ചു നേരിട്ടിരുന്ന അബെനാക്കി വർഗ്ഗക്കാർ ഉൾപ്പെടെയുള്ളവരെ നൂറ്റാണ്ടുകളായി ആകർഷിച്ചിരുന്നു. അതുപോലെതന്നെ 19-ആം നൂറ്റാണ്ടിൽ റെയിൽവേ, ആവിക്കപ്പൽ വഴി സഞ്ചരിച്ചിരുന്ന നാട്ടുമ്പുറത്തുകാരും വിനോദ സഞ്ചാരികളുൾപ്പെടെയുള്ളവരെയും മൂസ്ഹെഡ് തടാകം ആകർഷിച്ചിരുന്നു. കായൽ പുള്ള്, അപൂർവ സസ്യങ്ങൾ ഉൾപ്പെടെ വിവിധയിനം സസ്യജന്തുവർഗ്ഗങ്ങൾ ഈ മലഞ്ചെരുവുകളിലെ പാറക്കൂട്ടങ്ങളിലും പാറശകലങ്ങൾ ചിതറിക്കിടക്കുന്ന ചരിവുകളിലും വളരുന്നു.
മൂസ്ഹെഡ് മേഖലയിൽ കെന്നെബെക്കിന്റെ അത്യുന്നതഭാഗം, പെനോബ്സ്കോട്ട് നദയുടെ പടിഞ്ഞാറൻ ശാഖ, പിസ്കാട്ടാക്വിസ്, പ്ലസന്റ്, സെന്റ് ജോൺ നദികൾ ഉൾപ്പെടുന്നു. ഹെൻറി ഡേവിഡ് തോറോയും പത്തൊൻപതാം നൂറ്റാണ്ടിലെ മറ്റ് സന്ദർശകരും ഈ പ്രദേശത്തിന്റെ ഭംഗിയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഈ പ്രദേശത്ത് മൂസുകളുടെ വലിയൊരു സംഖ്യയുണ്ട്. എന്നിരുന്നാലും, ഈ പ്രദേശത്തിന്റെ പേര്, തടാകത്തിന്റെ ഭൂപടങ്ങളും ഒരു മൂസ് കൊമ്പിന്റെ ശാഖയും തമ്മിലുള്ള ശ്രദ്ധേയമായ സമാനതയിൽ നിന്നാണ് ഉരുത്തിരിഞ്ഞത് എന്നു കരുതപ്പെടുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.