മിൽ‌ഡ്രഡ് ഹാരിസ് (ജീവിതകാലം: നവംബർ 29, 1901 - ജൂലൈ 20, 1944) ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ചലച്ചിത്ര ലോകത്തു പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു.[1] ഒരു ബാലനടിയായി ഏകദേസം 11 വയസ് പ്രായമുള്ളപ്പോൾ ചലച്ചിത്രമേഖലയിൽ അരങ്ങേറ്റംകുറിച്ച മിൽഡ്രഡ് ഹാരിസ് ചാർലി ചാപ്ലിന്റെ ആദ്യ പത്നി കൂടിയായിരുന്നു.

വസ്തുതകൾ മിൽ‌ഡ്രഡ് ഹാരിസ്, ജനനം ...
മിൽ‌ഡ്രഡ് ഹാരിസ്
Thumb
ഹാരിസ്, c. 1919 ൽ
ജനനം(1901-11-29)നവംബർ 29, 1901
മരണംജൂലൈ 20, 1944(1944-07-20) (പ്രായം 42)
തൊഴിൽനടി
സജീവ കാലം1912–1944
ജീവിതപങ്കാളി(കൾ)
(m. 1918; div. 1920)

Everett Terrence McGovern
(m. 1924; div. 1929)

William P. Fleckenstein
(m. 1934)
കുട്ടികൾ2
അടയ്ക്കുക

ആദ്യകാലം

വയോമിങ്ങിലെ ഷയേനിൽ ഒരു ടെലിഗ്രാഫ് ഓപ്പറേറ്ററായ ഹാരി ഹാരിസിന്റെയും അദ്ദേഹത്തിന്റെ പത്നിയായിരുന്ന അന്ന പാർസൺസ് ഫൂട്ടെയുടെയും പുത്രിയായി മിൽഡ്രഡ് ഹാരിസ് ജനിച്ചു. 1912 ൽ ഫ്രാൻസിസ് ഫോർഡും തോമസ് എച്ച്. ഇൻസും സംവിധാനം ചെയ്ത ദ പോസ്റ്റ് ടെലിഗ്രാഫർ എന്ന വെസ്റ്റേൺ ഹ്രസ്വ ചിത്രത്തിലൂടെ തന്റെ പതിനൊന്നാമത്തെ വയസ്സിൽ ഹാരിസ് ആദ്യമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. പലപ്പോഴും ബാലതാരം പോൾ വില്ലിസിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്ന അവർ വിവിധ ബാല വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത് തുടർന്നു.1914-ൽ ദി ഓസ് ഫിലിം മാനുഫാക്ചറിംഗ് കമ്പനി ദി മാജിക് ക്ലോക്ക് ഓഫ് ഓസ് എന്ന ചിത്രത്തിലെ ഫ്ലഫ്, ഹിസ് മജസ്റ്റി, ദ സ്കെയർക്രോ ഓഫ് ഓസ് എന്ന ചിത്രത്തിലെ ബട്ടൺ-ബ്രൈറ്റ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ മിൽഡ്രഡ് ഹാരിസുമായി കരാറിലേർപ്പെട്ടു. 1916 ൽ, പതിനഞ്ചാമത്തെ വയസ്സിൽ, ഗ്രിഫിത്തിന്റെ ഇൻടോളറൻസ് എന്ന ഇതിഹാസ ചിത്രത്തിൽ അവർ ഒരു അന്തഃപുര വനിതയായി പ്രത്യക്ഷപ്പെട്ടു.

1920 കളിൽ, ബാലനടിയെന്ന നിലയിൽനിന്ന് ഹാരിസ് നായികാ കഥാപാത്രങ്ങളിലേയ്ക്ക് ചുവടു വയ്ക്കുകയും പ്രമുഖ നടന്മാരായ കോൺറാഡ് നാഗൽ, ചാർലി ചേസ്, മിൽട്ടൺ സിൽസ്, ലയണൽ ബാരിമോർ, റോഡ് ലാ റോക്വെ, മൂർ സഹോദരന്മാരായ ഓവൻ, ടോം എന്നിവരോടൊപ്പം അഭിനയിക്കുകയും ചെയ്തു. ഫ്രാങ്ക് കാപ്രയുടെ 1928 ലെ നിശബ്ദ നാടകീയ ചലച്ചിത്രമായ ദ പവർ ഓഫ് പ്രസ്സിൽ ഡഗ്ലസ് ഫെയർബാങ്ക്സ്, ജൂനിയർ, ജോബിന റാൽസ്റ്റൺ എന്നിവരോടൊപ്പം അഭിനയിച്ചു. അതേ വർഷം തന്നെ യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ആദ്യ ശബ്ദ ചിത്രമായ മെലഡി ഓഫ് ലവ് എന്ന ചിത്രത്തിൽ വാൾട്ടർ പിഡ്ജോണിനൊപ്പം വേഷമിട്ടു.[2]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.