മിച്ച് കാപോർ
From Wikipedia, the free encyclopedia
മിച്ചൽ ഡേവിഡ് കാപോർ (/ˈkeɪpɔːr/ ⓘ KAY-por; born November 1, 1950[1][2]) എന്ന മിച്ച് കാപോർ ഒരു അമേരിക്കൻ സംരംഭകനാണ്. ലോട്ടസ് 123 (LOTUS 123 )എന്ന പ്രശസ്ത സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്വെയറിന്റെ സ്രഷ്ടാവും ലോട്ടസ് ഡവലപ്മെന്റ് കോർപ്പറേഷൻ എന്ന കമ്പനിയുടെ സ്ഥാപകനുമാണ്. ഈ നേട്ടങ്ങൾ കൊണ്ട് സോഫ്റ്റ്വേർ വ്യവസായത്തിന് അടിത്തറ പാകിയ വ്യക്തികളിലൊരാൾ കൂടിയാണ് കാപോർ. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ വ്യാപനത്തിൽ മുഖ്യ പങ്ക് വഹിച്ചത് സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനായിരുന്ന ലോട്ടസ് 123 ആയിരുന്നു. 1986-ൽ അദ്ദേഹം ലോട്ടസ് വിട്ടു. 1990-ൽ ജോൺ പെറി ബാർലോ, ജോൺ ഗിൽമോർ എന്നിവരോടൊപ്പം ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷന്റെ സഹ-സ്ഥാപകനായി, 1994 വരെ അതിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചു. 2003-ൽ, ഓപ്പൺ സോഴ്സ് വെബ് ബ്രൗസറായ ഫയർഫോക്സിന്റെ സ്രഷ്ടാവായ മോസില്ല ഫൗണ്ടേഷന്റെ ഫൗണ്ടിംഗ് ചെയർ ആയി കപോർ മാറി. കപോർ പേഴ്സണൽ കമ്പ്യൂട്ടിംഗ് വ്യവസായത്തിലെ ഒരു നിക്ഷേപകനും, കപോർ ക്യാപിറ്റൽ[3]കപോർ സെന്റർ.[4] എന്നിവയിലൂടെ സപ്പോർട്ടർ ഓഫ് സോഷ്യൽ ഇഷ്യൂസായി(ഒരു സമൂഹത്തിനുള്ളിലെ പല വ്യക്തികളെയും ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു) മാറി. ടെക്കിലും സയൻസസിലും ഉള്ള കരിയറിനായി നെറ്റ്വർക്കുകളും കഴിവുകളും കെട്ടിപ്പടുക്കുമ്പോൾ, പണ്ഡിതന്മാരെ അവരുടെ സ്റ്റെം(STEM-Science, technology, engineering, and mathematics) അറിവ് വികസിപ്പിക്കാൻ സഹായിക്കുന്നതിന് ക്ലീൻ സ്ഥാപിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്മാഷിന്റെ(SMASH)[5] ബോർഡിൽ കപോർ പ്രവർത്തിക്കുന്നു.[6][7][8]
മിച്ച് കാപോർ | ||
---|---|---|
![]() 2005ൽ ഉള്ള കപോറിന്റെ ഫോട്ടോ | ||
ജനനം | Mitchell David Kapor (1950-11-01) നവംബർ 1, 1950 (73 വയസ്സ്) Brooklyn, New York, USA | |
വിദ്യാഭ്യാസം | Yale University (B.A., 1971) Beacon College of Boston (M.S., 1978) MIT Sloan School of Management | |
തൊഴിൽ | Entrepreneur | |
അറിയപ്പെടുന്നത് | Lotus 1-2-3 and co-founder of The Electronic Frontier Foundation | |
ജീവിതപങ്കാളി(കൾ) | Ellen M. Poss (divorced) Freada Kapor Klein | |
കുട്ടികൾ | 2 | |
|