![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a4/Russian_Air_Force_MiG-25.jpg/640px-Russian_Air_Force_MiG-25.jpg&w=640&q=50)
മിഖായോൻ-ഗുരേവിച്ച് മിഗ്-25
From Wikipedia, the free encyclopedia
മിഗ് 25 മിഖായ്യൻ ഗുരേവിച്ച് -25, (ആംഗലേയം: Mikoyan MiG-25) (Russian: Микоян МиГ-25) പഴയ സോവിയറ്റ് യൂണിയൻ രാജ്യത്തിന്റെ സംഭാവനയായ ആധുനിക പോർവിമാനമാണ്. മിഗ് 25- നെ നാറ്റോ വിളിക്കുന്ന ചെല്ലപ്പേര് ഫോക്സ് ബാറ്റ് (കുറുനരി വവ്വാൽ)എന്നാണ്. ഇന്ത്യയിൽ ഇത് ഗരുഡ എന്ന പേരിലാണ് അറിയപ്പെടുന്നത്. 2006 വരെ ഇന്ത്യയിൽ സേവനത്തിലുണ്ടായിരുന്ന മിഗ് 25-കളിലെ അവസാനത്തെ വിമാനത്തിന് സേവന വിരാമം അനുവദിച്ചത് സൈനിക വൃത്തങ്ങളിൽ പ്രാധാന്യമർഹിക്കുന്ന വാർത്തയായിരുന്നു.[1] ഇന്ന് ലോകത്ത് വിരലിലെണ്ണാവുന്ന മിഗ് 25-കളേയുള്ളൂ. പഴയവയെല്ലാം പുതിയ മിഗ് 27-നോ മിഗ് 30-നോ വഴിമാറിയിരിക്കുന്നു.
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
മിഗ്-25 | |
---|---|
![]() | |
തരം | ഇന്റർസെപ്റ്റർ/നിരീക്ഷണ/ബോംബർ |
നിർമ്മാതാവ് | മിഖായ്യൻ ഗുരേവിച്ച് |
രൂപകൽപ്പന | മിഖായ്യൻ ഗുരേവിച്ച് |
ആദ്യ പറക്കൽ | 1964- മാർച്ച് 6 |
പുറത്തിറക്കിയ തീയതി | 1967 |
പ്രാഥമിക ഉപയോക്താക്കൾ | റഷ്യൻ വായുസേന |
ഒന്നിൻ്റെ വില | ക്ലിപതമായി അറിയില്ല |
1976 വരെ പാശ്ചാത്യ വിമാന കമ്പനികൾക്ക് അസൂയയും വൈമാനികർക്ക് ഒരു പേടിസ്വപ്നവുമായിരുന്നു മിഗ് 25. അഫ്ഗാനിസ്ഥാനിലുംമറ്റും ഇതിന്റെ ഇരുട്ടടിയേറ്റ എഫ് 16-കൾ എറെയുണ്ട്. എപ്പോഴാണ് തങ്ങളുടെ വാലിൽ ഈ കറുത്ത വവ്വാൽ പ്രത്യക്ഷപ്പെടുക എന്ന് സ്വപ്നം കണ്ട് പല വൈമാനികരും പല രാത്രികൾ ഉറക്കമൊഴിച്ചിട്ടുണ്ട് എന്നു പറയുമ്പോൾ ചിത്രം വ്യക്തമാകുന്നു. അത്രയ്ക്കു വന്യമായ കഴിവുകളായിരുന്നു മിഗ് 25 നുണ്ടായിരുന്നത് [അവലംബം ആവശ്യമാണ്]