![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fb/Martin_Scorsese_Cannes_2010.jpg/640px-Martin_Scorsese_Cannes_2010.jpg&w=640&q=50)
മാർട്ടിൻ സ്കോസെസി
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും അഭിനേതാവും ചലച്ചിത്ര ചരിത്രകാരനുമാണ് മാർട്ടിൻ സ്കോസെസി[1][2] എന്നറിയപ്പെടുന്ന മാർട്ടിൻ ചാൾസ് സ്കോസെസി[3](ജനനം: 1942 നവംബർ 17). ഹോളിവുഡ് നവതരംഗസിനിമയുടെ ഭാഗമായ സ്കോസെസി ചലച്ചിത്ര ചരിത്രത്തിലെ സ്വാധീനമേറിയും പ്രധാനപ്പെട്ടതുമായ സംവിധായകരിൽ ഒരാളായി കരുതപ്പെടുന്നു. ചലച്ചിത്ര സംരക്ഷണത്തിനായി സ്കോസെസി 1990ൽ ദ ഫിലിം ഫൗണ്ടേഷൻ എന്ന സംഘടനയും 2007ൽ വേൾഡ് സിനിമ ഫൗണ്ടേഷൻ എന്ന സംഘടനയും സ്ഥാപിച്ചു. അക്കാദമി, ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്കോസെസി നേടിയിട്ടുണ്ട്.
വസ്തുതകൾ മാർട്ടിൻ സ്കോസെസി, ജനനം ...
മാർട്ടിൻ സ്കോസെസി | |
---|---|
![]() 2010 കാൻ ചലച്ചിത്രമേളയിൽ സ്കോസെസി. | |
ജനനം | (1942-11-17) നവംബർ 17, 1942 (81 വയസ്സ്) ക്വീൻസ്, ന്യൂ യോർക്ക്, യു.എസ് |
മറ്റ് പേരുകൾ | മാർട്ടി |
തൊഴിൽ | സംവിധായകൻ, തിരക്കഥാകൃത്തി, നിർമ്മാതാവ്, അഭിനേതാവ്, ചലച്ചിത്ര ചരിത്രകാരൻ |
സജീവ കാലം | 1963–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ലാറൈൻ മേരീ ബ്രണ്ണൻ (1965–1971) ജൂലിയ കാമറൂൺ (1976–1977) ഇസബെല്ല റോസെല്ലിനി (1979–1982) ബാർബറ ഡി ഫിന (1985–1991) ഹെലെൻ ഷെംഹോൺ മോറിസ് (1999–ഇതുവരെ) |
മാതാപിതാക്ക(ൾ) | ചാൾസ് സ്കോസെസി കാതെറിൻ സ്കോസെസി |
അടയ്ക്കുക