![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/94/Marc_Andreessen-9.jpg/640px-Marc_Andreessen-9.jpg&w=640&q=50)
മാർക്ക് ആൻഡ്രീസൺ
From Wikipedia, the free encyclopedia
മാർക്ക് ആൻഡ്രീസൺ (ജനനം:1971) ഇന്റർനെറ്റിനെ ജനപ്രിയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഗ്രാഫിക്കൽ ബ്രൗസറിന്റെ സ്രഷ്ടാവാണ് മാർക്ക് ആൻഡ്രിസൺ. നെറ്റ്സ്കേപ്പ് നാവിഗേറ്റർ എന്ന ബ്രൗസറാണ് ആൻഡ്രിസൺ വികസിപ്പിച്ചെടുത്തത്.[2]FTP,ഗോഫർ,ടെൽനെറ്റ് തുടങ്ങിയവയെല്ലാം സംയോജിപ്പിച്ചാണ് ആദ്യത്തെ ബ്രൗസർ സോഫ്റ്റ്വെയറായ എൻസിഎസ്എ മൊസൈക്കിന്(NCSA Mosaic)രൂപം നൽകിയത്. ആൻഡ്രീസണും ജിം ക്ലാർക്കും മൊസൈക്കിൽ മാറ്റങ്ങൾ വരുത്തിയാണ് നെറ്റ്സ്കേപ്പ് നാവിഗേറ്റർ എന്ന ബ്രൗസർ നിർമ്മിച്ചത്. സിലിക്കൺ വാലി വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ആൻഡ്രീസെൻ ഹൊറോവിറ്റ്സിന്റെ പാർട്ട്ണറാണ്. അദ്ദേഹം സഹസ്ഥാപകനായ ഓപ്സ്വെയർ എന്ന സോഫ്റ്റ്വെയർ കമ്പനി ഹ്യൂലറ്റ്-പാക്കാർഡിന് വിൽക്കുകയും ചെയ്തു. സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റുകൾക്ക് പ്ലാറ്റ്ഫോം നൽകുന്ന നിംഗ് എന്ന കമ്പനിയുടെ സഹസ്ഥാപകൻ കൂടിയാണ് ആൻഡ്രീസെൻ. മെറ്റാ പ്ലാറ്റ്ഫോമുകളുടെ ഡയറക്ടർ ബോർഡിൽ അദ്ദേഹം ഇരിക്കുന്നു. 1994-ൽ വേൾഡ്-വൈഡ് വെബിലെ ആദ്യ അന്താരാഷ്ട്ര കോൺഫറൻസിൽ പ്രഖ്യാപിച്ച വേൾഡ് വൈഡ് വെബ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ആറ് പേരിൽ ഒരാളാണ് ആൻഡ്രീസെൻ.[3][4]
മാർക്ക് ആൻഡ്രീസൺ | |
---|---|
![]() 2013 ൽ ആൻഡ്രീസൺ | |
ജനനം | Marc Lowell Andreessen (1971-07-09) ജൂലൈ 9, 1971 (53 വയസ്സ്) Cedar Falls, Iowa, U.S. |
വിദ്യാഭ്യാസം | University of Illinois at Urbana–Champaign (BS) |
തൊഴിൽ | Investor Entrepreneur Software engineer |
അറിയപ്പെടുന്നത് | Mosaic Netscape Opsware Andreessen Horowitz |
ജീവിതപങ്കാളി(കൾ) | Laura Arrillaga (m. 2006) |
കുട്ടികൾ | 1[1] |
വെബ്സൈറ്റ് | a16z |