മാൻ റൈറ്റിങ് എ ലെറ്റെർ
From Wikipedia, the free encyclopedia
ഗബ്രിയേൽ മെറ്റ്സു തന്റെ കരിയറിന്റെ ഉന്നതിയിൽ മരം കൊണ്ടുള്ള പാനലിൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മാൻ റൈറ്റിംഗ് എ ലെറ്റർ. വുമൺ റീഡിംഗ് എ ലെറ്റർ ഈ ചിത്രത്തിൻറെ ജോഡിയായി കണക്കാക്കപ്പെടുന്നു. ദൈനംദിനപ്രവർത്തികളെ ചിത്രീകരിക്കുന്ന ( genre painting) ഈ രണ്ടു പെയിന്റിംഗുകളോടൊപ്പം ദ സിക്ക് ചൈൽഡ് എന്ന ചിത്രവും മെറ്റ്സുവിന്റെ കലാപരമായ ക്ലൈമാക്സായി കണക്കാക്കപ്പെടുന്നു. 1987 മുതൽ ഡബ്ലിനിലെ നാഷണൽ ഗാലറി ഓഫ് അയർലണ്ടിന്റെ ശേഖരത്തിൽ ഈ ചിത്രങ്ങൾ കാണാം.