മാവോ സെതൂങ്ങിന്റെ ചിന്തകളെയാണ് മാവോയിസം(ചൈനീസ് 毛澤東思想) എന്നു പറയുന്നത്. ചൈനയുടെ നേതാവായിരുന്ന മാവോ സെതൂങ്ങിന്റെ അഭിപ്രായങ്ങളിൽ നിന്ന് ഉദ്ഭവിച്ച രാഷ്ട്രതന്ത്രമാണ് മാവോയിസത്തിന് ആധാരം. ഇതു പിന്തുടരുന്നവരെ മാവോയിസ്റ്റുകൾ എന്നാണ് വിവക്ഷിക്കുക. ഇത് റിവിഷനിസത്തിനെതിരായ ഒരു മാർക്സിയൻ തത്ത്വചിന്തയായി പരിഗണിക്കപ്പെടുന്നു. 1950-കളിലും 1960-കളിലുമാണ് ഇത് ഉരുത്തിരിഞ്ഞുണ്ടായത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ദാർശനികമായ വഴികാട്ടിയായാണ് ഈ നിലപാടുകളെ പരിഗണിച്ചിരുന്നതെങ്കിലും 1978-ൽ ഡെങ് സിയാവോ പിങ് സാമ്പത്തിക പരിഷ്കരണമാരംഭിച്ചതോടെ ചൈനയിൽ മാവോയിസം പുറന്തള്ളപ്പെട്ടു.
ഇവർ ശക്തിപ്പെടുന്ന മേഖലകളിൽ അവിടെയുള്ള ജനങ്ങളെ സാമ്പത്തിക പരമായും സാമൂഹിക പരമായും ചൂഷണം ചെയ്യുകയും വികസന വിരുദ്ധത പറഞ്ഞ് അവരിൽ അരാജകത്വം വളർത്തുകയും ചെയ്യുന്നതായാണ് പൊതുവിൽ കണ്ടുവരുന്നത്.
മാവോയിസ്റ്റ് പ്രവർത്തകരെ ഒറ്റിക്കൊടുക്കുമെന്ന് സംശയമുള്ളവരെ ഇവർ ക്രൂരമായി ഉന്മൂലനം ചെയ്യുകയും കംഗാരു കോടതി(കാട്ടാള നിയമം) കൂടി അവരെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുകയും ചെയ്തുവരുന്നു.
ഇവർ ശക്തിപ്പെടുന്ന മേഖലകളിൽ ക്രൂരനായ ഒരു മാവോയിസ്റ്റ് ഏകാധിപതി ഉയർന്നു വരികയും അയാളുടെ ഭരണത്തിൻ കീഴിൽ കടുത്ത മനുഷ്യ അവകാശ ലംഘനങ്ങൾ നടക്കുകയും ചെയ്യുന്നു. മാവോയിസ്റ്റ് സ്വാധീന പ്രദേശങ്ങളിൽ അവരുടെ ഭരണത്തിൻ കീഴിൽ പട്ടിണിയും ദാരിദ്ര്യവും വർധിക്കുന്നതോടെ ജനങ്ങളിൽ അരാജകത്വ സ്വഭാവം ഉണരുകയും
അവർ ഇടതുപക്ഷ തീവ്രവാദ ഉന്മൂലന ആശയങ്ങളിലേക്ക് സ്വയം നടന്നടുക്കുകയുമാണ് സാധാരണ കണ്ടുവരുന്നത്.[1]
[2]
വസ്തുതകൾ Simplified Chinese, Traditional Chinese ...
|
|
Simplified Chinese | 毛泽东思想 |
---|
Traditional Chinese | 毛澤東思想 |
---|
Transcriptions |
---|
|
Hanyu Pinyin | Máo Zédōng sīxiǎng |
---|
Wade–Giles | Mao2 Tse2-tung1 ssŭ1-hsiang3 |
---|
IPA | [mǎu tsɤ̌.tʊ́ŋ sɨ́.ɕjàŋ] |
---|
|
|
അടയ്ക്കുക