മാരി സ്റ്റോപ്സ്
From Wikipedia, the free encyclopedia
ബ്രിട്ടീഷുകാരിയായ ഒരു എഴുത്തുകാരിയും പാലിയോബോട്ടണിസ്റ്റും ബീജഗുണവർദ്ധനവിജ്ഞാനശാഖയുടെ പ്രചാരകയും സ്ത്രീശാക്തീകരണത്തിൽ പ്രമുഖയുമായിരുന്നു മാരി ഷാർലറ്റ് കാർമൈക്കൽ സ്റ്റോപ്സ് (ജീവിതകാലം: 15 ഒക്ടോബർ 1880 – 2 ഒക്ടോബർ 1958). സസ്യഫോസിൽ പഠനത്തിലും കൽക്കരി വർഗ്ഗീകരണത്തിലും വലിയ സംഭാവനകൾ നൽകിയിട്ടുള്ള ഇവർ മാഞ്ചസ്റ്റർ സർവ്വകലാശാലയിലെ ആദ്യ വനിതാ അധ്യാപികയുമായിരുന്നു. രണ്ടാമത്തെ ഭർത്താവായ Humphrey Verdon Roe -യോടൊപ്പം മേരി ബ്രിട്ടനില ആദ്യ ജനനനിയന്ത്രണക്ലിനിൿ സ്ഥാപിച്ചു. ഗർഭനിരോധനത്തിന് ഉതകുന്ന തുറന്നമാർഗങ്ങൾ വിശദീകരിക്കുന്ന ബർത്ത് കൺട്രോൾ ന്യൂസിന്റെ എഡിറ്ററും ഇവരായിരുനു. 1918 -ൽ ഇവർ എഴുതിയ Married Love എന്ന പുസ്തകം വലിയവിവാദങ്ങൾ ഉണ്ടാക്കുകയും ഗർഭനിരോധനചർച്ചകൾ പൊതുഇടങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. ഗർഭച്ഛിദ്രത്തെ എതിർത്തിരുന്ന ഇവർ ഗർഭനിരോധനമാണ് വേണ്ടതെന്നുവാദിച്ചിരുന്നു.[1]
മാരി സ്റ്റോപ്സ് | |
---|---|
ജനനം | Marie Charlotte Carmichael Stopes 15 October 1880 (1880-10-15) |
മരണം | 2 October 1958 (1958-10-03) (aged 77) Dorking, Surrey |
മരണ കാരണം | Breast cancer |
ദേശീയത | British |
കലാലയം |
|
അറിയപ്പെടുന്നത് | Family planning, Eugenics |
ജീവിതപങ്കാളി(കൾ) | Reginald Ruggles Gates
(m. 1911; annulled 1914)Humphrey Verdon Roe
(m. 1918; ? 1935) |
കുട്ടികൾ | Harry Stopes-Roe |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Science |
സ്ഥാപനങ്ങൾ | University of Manchester |