![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e1/Mabel_Grosvenor_at_Graduation_from_Johns_Hopkins%252C_1931.jpg/640px-Mabel_Grosvenor_at_Graduation_from_Johns_Hopkins%252C_1931.jpg&w=640&q=50)
മാബൽ എച്ച്. ഗ്രോസ്വെനർ
From Wikipedia, the free encyclopedia
മാബൽ എച്ച്. ഗ്രോസ്വെനർ കനേഡിയൻ വംശജയായ അമേരിക്കൻ ശിശുരോഗ വിദഗ്ധയും ശാസ്ത്രജ്ഞയും ടെലിഫോണിൻറെ ഉപജ്ഞാതാവായിരുന്ന അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ കൊച്ചുമകളും സെക്രട്ടറിയുമായിരുന്നു.[1] നോവ സ്കോട്ടിയയിലെ ബെയിൻ ബ്രീഗിലും വാഷിംഗ്ടൺ ഡി.സി.യിലുമാണ് അവർ താമസിച്ചിരുന്നത്.[2]
മാബൽ എച്ച്. ഗ്രോസ്വെനർ | |
---|---|
![]() മേബൽ ഹാർലക്കെൻഡൻ ഗ്രോസ്വെനർ (1931) | |
ജനനം | ജൂലൈ 28, 1905 ബെയിൻ ബ്രീഗ്, നോവ സ്കോട്ടിയ |
മരണം | ഒക്ടോബർ 30, 2006 (101 വയസ്) ബാഡ്ഡെക്ക്, നോവ സ്കോട്ടിയ |
മാതാപിതാക്ക(ൾ) | ഗിൽബർട്ട് ഹോവി ഗ്രോസ്വെനർ (പിതാവ്) എൽസി മേ ബെൽ (മാതാവ്) |
ഗ്രോസ്വെനർ ഗ്രാഹം അവളുടെ മരണം വരെ ബെല്ലിന്റെ നോവ സ്കോട്ടിയയിലെ ബാഡ്ഡെക്കിൽ ബെയിൻ ബ്രീഗിൽ സ്ഥിതിചെയ്യുന്ന പൈതൃക കനേഡിയൻ എസ്റ്റേറ്റിന്റെ മേൽനോട്ടം വഹിച്ചിരുന്നതോടോടൊപ്പം കാനഡയിലെ നിലവിലെ ഏറ്റവും പഴക്കമുള്ള വനിതാ ക്ലബ്ബായ അലക്സാണ്ടർ ഗ്രഹാം ബെൽ ക്ലബിന്റെ (1891-ൽ സ്ഥാപിതമായ) ഓണററി പ്രസിഡന്റ് കൂടിയായിരുന്നു. അലക്സാണ്ടറിന്റെ ഭാര്യ മേബൽ ബെൽ ബെയിൻ ബ്രീഗിൽ ആരംഭിച്ച ഒരു സാമൂഹിക സംഘടനയിൽ നിന്നാണ് ക്ലബ്ബ് വളർന്നുവന്നത്. 2006-ൽ ഗ്രോസ്വെനർ 101-ാം വയസ്സിൽ മരിച്ചപ്പോൾ, അലക്സാണ്ടർ ഗ്രഹാം ബെല്ലിനെ വ്യക്തിപരമായി അറിയുകയും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുകയും ചെയ്ത അവസാനത്തെ വ്യക്തിയായിരുന്നു അവർ.[3][4]