പതിമൂന്നാം നൂറ്റാണ്ടിൽ ഇറങ്ങിയ ഒരു ഇംഗ്ലീഷ് നിയമസംഹിത ആണ് ഇത് ( english:Magna Charta)1215ജൂൺ 15 ൽ രചിക്കപ്പെട്ട ഈ സം‌ഹിതക്ക് മാഗ്നകാർട്ട ലിബർറ്റേറ്റം (സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടി) എന്നും പേരുണ്ട്. ലാറ്റിൻ ഭാഷയിലെഴുതപ്പെട്ടിട്ടുള്ള ഈ ഉടമ്പടി ലാറ്റിൻ പേരിൽ അറിയപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള ഇതിന്റെ പരിഭാഷയാണ്‌ ഗ്രേറ്റർ ചാർട്ടർ(greater charter).

Thumb
1215 ലെ മാഗ്ന കാർട്ട

ബ്രിട്ടനിൽ രാജാക്കന്മാരുടെ ഏകാധിപത്യത്തിലും തന്നിഷ്ട്ടങ്ങളിലും ചൂഷണങ്ങളിലും അടിച്ചമർത്തലുകളിലും വീർപ്പുമുട്ടിയാണ് ജോൺ രാജാവിനെ തടഞ്ഞുവെച്ച് 1215-ൽ മാഗ്നാകാർട്ടയിൽ ജനങ്ങൾ ഒപ്പുവെപ്പിച്ചത് .രക്ഷപ്പെടാൻ മറ്റൊരു മാർഗവുമില്ലാഞ്ഞിട്ടാണ് രാജാവ്‌ വഴങ്ങിയത്

എന്നാൽ ജനാധിപത്യത്തിലേക്കുള്ള  ഈ ആദ്യ കാൽവെപ്പിന്  ഇന്നസെന്റ് മൂന്നാമൻ മാർപാപ്പ തള്ളിപ്പറഞ്ഞു.

"ചെകുത്താന്റെ പ്രമാണം" എന്നാക്ഷേപിച്ച് അത് പാലിക്കേണ്ടത് ജോൺരാജാവിന്‌"വിശുദ്ധ" ഉപദേശവും നൽകി. സഭയിൽ ഒരു ജനാധിപത്യവും ഇല്ലെന്നതോ പോകട്ടെ ,മറ്റൊരിടത്തും അത്യാവശ്യമില്ലെന്നുള്ളതുമാണ് മതമേലധികാരികളുടെ കാഴ്ച്ചപ്പാട് .എന്നാൽ പല്ലും നഖവും നഷ്ട്ടപ്പെട്ട സഭ വിവിധ രാജ്യങ്ങളിൽ പലതും അംഗീകരിക്കുകയും മുൻകാല പാതകങ്ങൾക്ക് മാപ്പുപറയാനും ആരംഭിച്ചിട്ടുണ്ട്.

ചില അവകാശങ്ങൾ വിളംബരം ചെയ്യുന്നതിനും ചില നിയമനടപടിക്രമങ്ങളെ ബഹുമാനിക്കുന്നതിനും, താനും നിയമത്തിന് അധീനനാണ്‌ എന്ന് അംഗീകരിക്കുന്നതിനുമായി ഇംഗ്ലണ്ടിലെ ജോൺ രണ്ടാമൻ രാജാവിന്‌ ഈ നിയമം ആവശ്യമായി വരികയായിരുന്നു. രാജാവുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ ഈ നിയമം വ്യക്തമായും സം‌രക്ഷിക്കുന്നു; ഹേബിയസ് കോർപസിലൂടെ നിയമവിരുദ്ധമായി തടങ്കലിൽ വെക്കുന്നതിനെ ചോദ്യചെയ്യുന്ന നടപടിയെ പരോക്ഷമായി പിന്തുണക്കുകയും ചെയ്യുന്നു. ഇന്നത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളെ ഭരണഘടനയിലധിഷ്ഠിതമായ സർക്കാർ സം‌വിധാനത്തിലേക്ക് നയിച്ച ചരിത്രപരമായ വികാസപ്രക്രിയയെ സ്വാധീനിച്ചത് മാഗനകാർട്ടയാണെന്ന് വിശ്വസിക്കപ്പെടുന്നു. അമേരിക്കയുടെ ഭരണഘടനയേയും "പൊതുനിയമത്തേയും"(common laws) മറ്റുനിരവധി ഭരണഘടന നിയമങ്ങളേയും മാഗ്നകാർട്ട നിർണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്. റുന്നിമേടെ  ( runnymede ) എന്ന സ്ഥലത്തു വെച്ചാണ് മാഗ്നാകാർട്ട ഒപ്പ് വെച്ചത് . ഈ നിയമ സംഹിത പ്രകാരം പള്ളികളുടെ നിയമ സംരക്ഷണം, ബാർട്ടൻ (barton) വിഭാഗത്തിന്റെ അന്യായമായ തടങ്കൽ എന്നിവ, അമിതമായി നികുതി പിരിക്കുക എന്നിവ അവസാനിപ്പിക്കാൻ ജോൺ രാജാവ് തയ്യാറായി.ഇത് നടപ്പിൽ വരുത്താൻ ഒരു 25 അംഗ ബാർട്ടൻ സഭയും സംഹിത അനുശാസിച്ചു.ഇത് പോപ്പ് ഇന്നസെന്റ് 3 അസാധു ആക്കുകയും തുടർന്ന് ഇത് ആദ്യ ബാർട്ടൻ യുദ്ധത്തിന് വഴിതെളിച്ചു

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.