![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/03/Jodhbai.jpg/640px-Jodhbai.jpg&w=640&q=50)
മറിയം-ഉസ്-സമാനി
അക്ബറിന്റെ ആദ്യത്തെ രജപുത്ര പത്നി / From Wikipedia, the free encyclopedia
മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയായ അക്ബറിന്റെ ആദ്യത്തെ രജപുത്ര പത്നിയായിരുന്നു മറിയം-ഉസ്-സമാനി (പേർഷ്യൻ: مریم الزمانی[2]), (c. 1542 – 19 മെയ് 1623). അമേറിലെ (ജയ്പൂർ) രാജാ ബിഹാരി മാളിനു ജനിച്ച രാജ്പുത് രാജകുമാരിയായിരുന്ന അവരുടെ യഥാർത്ഥ പേര് അജ്ഞാതമാണെങ്കിലും, 18-ാം നൂറ്റാണ്ടിലെ കച്ച്വാഹ രാജ്പുത് കുടുംബ വംശം, അവരെ ഹർഖൻ ചമ്പാവതി എന്ന് പരാമർശിക്കുന്നു.[3] കൂടാതെ ജോധാഭായി അല്ലെങ്കിൽ ഹർഖ ബായി[4] എന്നീ പേരുകളിലും അവർ അറിയപ്പെടുന്നു.
വസ്തുതകൾ മറിയം-ഉസ്-സമാനി, ഭരണകാലം ...
മറിയം-ഉസ്-സമാനി | |
---|---|
![]() | |
മറിയം-ഉസ്-സമാനി, ഒരു കലാകാരന്റെ ചിത്രീകരണം | |
ഭരണകാലം | 1562-1605 |
ജീവിതപങ്കാളി | അക്ബർ |
മക്കൾ | |
ജഹാംഗീർ | |
പിതാവ് | ഭർ മാൽ |
മാതാവ് | റാണി മൈനാവതി[1] |
മതം | ഹിന്ദുമതം |
അടയ്ക്കുക
മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു അക്ബറിന്റെയും മറിയം ഉസ്-സമാനിയുടെയും വിവാഹം. ഈ വിവാഹം ഒരു നയതന്ത്രപരവും രാഷ്ട്രീയവുമായ സഖ്യമായിരുന്നു.[5][6]