മരുപ്പച്ച
From Wikipedia, the free encyclopedia
മരുപ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയാണുള്ളത്. അതിനാൽതന്നെ സസ്യങ്ങളും ജന്തുക്കളും അവിടെ നിലനിൽക്കുകയില്ല. എന്നാൽ ഇത്തരം പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും ജീവിക്കാൻ ആവശ്യമായ ജലം ലഭ്യമാകുന്നു. ഇവയെയാണ് മരുപ്പച്ച എന്നു വിളിക്കുന്നത്. ഭൂജലവിതാനത്തിൽ പ്രാദേശികമായി ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണിതിനു കാരണം. ജലവിതാനം ഈ പ്രദേശത്ത് ഉപരിതലത്തിലേക്ക് അനാവൃതമാകുന്നു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മരുപ്പച്ചകളിൽ പലതും മരുഭൂമിയിൽ കൂടിയുള്ള കച്ചവടസംഘങ്ങളുടെ യാത്രാമാർഗ്ഗമായിരുന്നു.
വരണ്ട പ്രദേശങ്ങളിൽ താഴ്ച്ചയുള്ള കുഴൽകിണറുകൾവഴി ഭൂജലം പുറത്തുകൊണ്ടുവന്ന് കൃത്രിമമായി മരുപ്പച്ചകൾ സൃഷ്ടിക്കാവുന്നതാണ്.
അവലംബം: പരിസ്ഥിതി പരിചയകോശം, കേരള ശാസ്ത്രസാഹിത്യപരിഷത്ത്
ഭൂമിശാസ്ത്ര സംജ്ഞാതവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. |