മരിയ സിബില്ല മെരിയൻ
From Wikipedia, the free encyclopedia
ജെർമ്മൻ പ്രകൃതിശാസ്ത്രജ്ഞയും, പ്രാണിപഠനശാസ്ത്രജ്ഞയും ശാസ്ത്രീയ ചിത്രകാരിയും കൂടാതെ ഫ്രാൻഫർട്ടിലെ സ്വിസ്സ് മെരിയൻ കുടുംബശാഖയിലെ പിൻഗാമിയുമായിരുന്നു മരിയ സിബില്ല മെരിയൻ. ഇൻസെക്ടുകളെ നിരീക്ഷിക്കുന്നതിൽ ആദ്യത്തെ പ്രകൃതിശാസ്ത്രജ്ഞയായിരുന്നു മരിയ സിബില്ല മെരിയൻ. മരിയയ്ക്ക് കലാപരമായ ശിക്ഷണം ലഭിച്ചിരുന്നത് അവളുടെ രണ്ടാനച്ഛനായ ജേക്കബ് മാരെലിൽ നിന്നാണ്. ഇതുകൂടാതെ നിർജ്ജീവവസ്തു ചിത്രകാരനായിരുന്ന ജോർജ്ജ് ഫ്ലെഗെലിന്റെ ശിഷ്യയുമായിരുന്നു. 1675-ൽ പ്രകൃതി ചിത്രവിവരണത്തെക്കുറിച്ചുള്ള മരിയയുടെ ആദ്യപുസ്തകം പ്രസിദ്ധീകരിച്ചു.
വസ്തുതകൾ മരിയ സിബില്ല മെരിയൻ, ജനനം ...
മരിയ സിബില്ല മെരിയൻ | |
---|---|
ജനനം | (1647-04-02)2 ഏപ്രിൽ 1647 |
മരണം | 13 ജനുവരി 1717(1717-01-13) (പ്രായം 69) Amsterdam, Dutch Republic |
തൊഴിൽ | Naturalist, scientific illustrator, entomologist |
അറിയപ്പെടുന്നത് | Documentation of butterfly metamorphosis, scientific illustration |
അടയ്ക്കുക
സിൽക്ക് വേം പോലുള്ള ഇൻസെക്ടുകളെ മരിയ 13 വയസ്സുള്ളപ്പോൾത്തന്നെ ശേഖരിക്കാൻ തുടങ്ങിയിരുന്നു. 1679- ൽ കാറ്റർപില്ലറുകളെക്കുറിച്ചള്ള പുസ്തകത്തിന്റെ ആദ്യത്തെ പതിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. 1683- ൽ രണ്ടാം പതിപ്പും പ്രസിദ്ധീകരിച്ചു.