1897-ൽ ബ്രിട്ടീഷ് പ്രീ-റാഫലൈറ്റ് ആർട്ടിസ്റ്റ് ജോൺ വില്യം വാട്ടർഹൗസ് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മരിയാന ഇൻ ദ സൗത്ത്. ഇപ്പോൾ ഒരു സ്വകാര്യ ശേഖരത്തിലാണ് ഈ ചിത്രം കാണപ്പെടുന്നത്. തന്റെ സ്ത്രീധനം നഷ്ടപ്പെട്ടതിൽ ക്രൂരമായി തള്ളിക്കളഞ്ഞ സ്വേച്ഛാധിപതി ഏഞ്ചലോയുടെ നഷ്ടപ്പെട്ട പ്രണയത്തിന്റെ തിരിച്ചുവരവിനായി മരിയാന പ്രാർത്ഥിക്കുന്നു. മരിയാന എന്ന തലക്കെട്ടിലുള്ള ടെന്നിസന്റെ കവിതയിൽ നിന്ന് 'ദ്രാവക കണ്ണാടിയിൽ അവളുടെ മുഖത്തിന്റെ വ്യക്തമായ പൂർണത തിളങ്ങി' എന്ന വരിയിൽ നിന്ന് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രം ഷേക്സ്പിയറുടെ 'മെഷർ ഫോർ മെഷർ' എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു.[1]

വസ്തുതകൾ Mariana in the SouthCairo, കലാകാരൻ ...
Mariana in the SouthCairo
Thumb
കലാകാരൻJohn William Waterhouse
വർഷം1897 (1897)–1897 (1897)
MediumOil on canvas
അളവുകൾ114 cm × 74 cm (45 in × 29 in)
അടയ്ക്കുക

പ്രീ-റാഫേലൈറ്റ് ശൈലി

1848-ൽ വില്യം ഹോൽമാൻ ഹണ്ട്, ജോൺ എവെറെറ്റ് മില്ലെയ്സ്, ഡാന്റെ ഗബ്രിയേൽ റോസെറ്റി തുടങ്ങിയവർ ചേർന്ന് 1848-ൽ സ്ഥാപിച്ച ഇംഗ്ലീഷ് ചിത്രകാരൻമാരുടെയും കവികളുടെയും കലാകാരന്മാരുടെയും ഒരു സംഘടന ആയിരുന്നു പ്രീ-റാഫേലൈറ്റ് ബ്രദേഴ്സ്. ഇതിലെ കലാകാരന്മാർ വികസിപ്പിച്ച ശൈലിയാണ് പ്രീ-റാഫേലൈറ്റ് ശൈലി. പിന്നീട് മധ്യകാലഘട്ടത്തിൽ റോസെറ്റിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട എഡ്വേർഡ് ബേൺ-ജോൺസ്, ഇരുപതാം നൂറ്റാണ്ടിലെ ജോൺ വില്യം വാട്ടർഹൗസ് പോലുള്ള കലാകാരന്മാരുടെ ഇടയിലേയ്ക്ക് ഈ ശൈലി വ്യാപിപ്പിച്ചു.[2][3] പ്രീ-റാഫേലൈറ്റ് ശൈലിയിലാണ് പാൻഡോറ ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രകാരനെക്കുറിച്ച്

Thumb
ജോൺ വില്യം വാട്ടർഹൗസ്

ആദ്യം അക്കാദമിക് ശൈലിയിൽ ചിത്രീകരിക്കുകയും പിന്നീട് പ്രീ-റാഫലൈറ്റ് ബ്രദർഹുഡിന്റെ ശൈലിയും വിഷയവും ചിത്രീകരിക്കുന്നതിലൂടെ അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് ചിത്രകാരനായിരുന്നു ജോൺ വില്യം വാട്ടർഹൗസ്. പുരാതന ഗ്രീക്ക് പുരാണങ്ങളിൽ നിന്നും അർത്തുറിയൻ ഇതിഹാസങ്ങളിൽ നിന്നുമുള്ള സ്ത്രീകളെ ചിത്രീകരിച്ചതിലൂടെ അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ അറിയപ്പെട്ടിരുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.