From Wikipedia, the free encyclopedia
മരമാക്രി എന്ന പേരിലും അറിയപ്പെടുന്ന ഒരിനം തവളയാണ് മരത്തവള. മിക്കവാറും സമയങ്ങളിൽ മരത്തിൽ കഴിയുന്നതുകൊണ്ടാണ് ഇതിന് ഈ പേര് വരാൻ കാരണം. വൃക്ഷങ്ങളിൽ മാത്രം കാണുന്നയിനം തദ്ദേശ്ശീയ ജീവികളാണ് മരത്തവളകൾ. ഈയിനത്തിൽ അനേകം വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ഈ തവളകൾ പ്രജനനത്തിനും, ഇണചേരാനും മാത്രമേ മരത്തിൽനിന്ന് താഴെയിറങ്ങാറുള്ളൂ. ചിലയിനം മരമാക്രികൾ ഇലകളിൽ പതകൊണ്ടുള്ള കൂട് ഉണ്ടാക്കാറുണ്ട്.[അവലംബം ആവശ്യമാണ്]
ഈയിനം തവളകൾക്ക് വലിപ്പം തീരെ കുറവാണ്. കാരണം ഇവ മിക്കവാറും മരത്തിന്റെ ഇലകളിലാണ് ഇരിക്കാറുള്ളത്. ഇവയുടെ വലിപ്പം ഏറിയാൽ 10 സെ മീ മാത്രമാണ്.
മിക്ക മരത്തവളകൾക്കും പച്ചനിറം ആണുള്ളതെങ്കിലും ജീവിക്കുന്ന മരങ്ങളുടെ നിറത്തിന് അനുസരിച്ച്[അവലംബം ആവശ്യമാണ്] നിറവ്യത്യാസം കാണാം. താഴെ ഉള്ള ചിത്രങ്ങൾ നോക്കുക.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.