മദ്ധ്യേഷ്യ
ഏഷ്യയിലെ ഉപപ്രദേശം / From Wikipedia, the free encyclopedia
ഇന്നത്തെ ലോകരാജ്യങ്ങളുടെ സ്ഥിതിയനുസരിച്ച്, മദ്ധ്യേഷ്യ എന്നത്, പടിഞ്ഞാറ് കാസ്പിയൻ കടൽ, തെക്ക് ഇറാൻ, അഫ്ഗാനിസ്താൻ, വടക്ക് റഷ്യൻ സൈബീരിയ, കിഴക്ക് ചൈനയിലെ ക്സിൻജിയാങ് പ്രവിശ്യ എന്നിവക്കിടയിൽ സ്ഥിതിചെയ്യുന്ന ഭൂഭാഗമാണ്.[2] ലളിതമായി പറഞ്ഞാൽ, സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തെത്തുടർന്നുണ്ടായ കസാഖ്സ്താൻ, കിർഗിസ്താൻ, താജികിസ്താൻ, തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്താൻ എന്നിവയടങ്ങുന്ന മേഖലയാണിത്. അനൗപചാരികമായി സ്താനുകൾ എന്നും അറിയപ്പെടുന്നു.