മധുഗിരി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ തുംകൂർ ജില്ലയിലെ ഒരു നഗരമാണ് മധുഗിരി . ഈ സ്ഥലത്തിന്റെ തെക്ക് ഭാഗത്തുള്ള മധു-ഗിരി (തേൻ കുന്ന്) എന്ന കുന്നിൽ നിന്നാണ് നഗരത്തിന് ഈ പേര് ലഭിച്ചത്. കർണാടക സംസ്ഥാനത്തെ 34 വിദ്യാഭ്യാസ ജില്ലകളിൽ ഒന്നാണ് മധുഗിരി. [2]
മധുഗിരി സ്ഥിതി ചെയ്യുന്നത്13.66°N 77.21°E . [3] ഇതിന്റെ ശരാശരി ഉയരം 787 മീറ്റർ ആണ് (2582 അടി ).
2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം മധുഗിരിയിലെ ജനസംഖ്യ 29215 ആണ്.[4] ജനസംഖ്യയുടെ 52% പുരുഷന്മാരും 48% സ്ത്രീകളും ആണ്. മധുഗിരിയുടെ ശരാശരി സാക്ഷരതാ നിരക്ക് 72% ആണ്, ദേശീയ ശരാശരിയായ 59.5% നേക്കാൾ കൂടുതലാണ്: പുരുഷ സാക്ഷരത 77%, സ്ത്രീ സാക്ഷരത 67%. മധുഗിരിയിലെ ജനസംഖ്യയുടെ 11% 6 വയസ്സിൽ താഴെയുള്ളവരാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.