ചെന്നൈ
തമിഴ്നാടിന്റെ തലസ്ഥാനം / From Wikipedia, the free encyclopedia
തമിഴ്നാടിന്റെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ് ചെന്നൈ. 1996 വരെ മദ്രാസ് എന്ന പേരിലറിയപ്പെട്ടിരുന്നു. ലോകത്തിലെ തന്നെ 34 -ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ. തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് ഈ നഗരം. ഇന്ത്യൻ മെട്രോകളിൽ പാരമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം. നഗരവാസികൾ മാതൃഭാഷയോട് (തമിഴ്) ആഭിമുഖ്യം പുലർത്തുന്നു. ചെന്നൈയിലെ മറീന ബീച്ച് ലോകത്തിലെ തന്നെ നീളം കൂടിയ കടൽത്തീരങ്ങളിൽ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ.
ചെന്നൈ (മദ്രാസ്) | |
13.09°N 80.27°E / 13.09; 80.27 | |
ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
ജില്ല | ചെന്നൈ |
ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
മേയർ കമ്മീഷണർ |
പ്രിയ രാജൻ രാജേഷ് ലക്കാനി |
വിസ്തീർണ്ണം | 174ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 4,352,932 |
ജനസാന്ദ്രത | 25,016/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
600 xxx +91 44 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മറീനാ ബീച്ച്, എലിയട്ട്സ് ബീച്ച്, പല ക്ഷേത്രങ്ങൾ, സിറ്റി സെന്റർ, സ്പെൻസർസ് പ്ലാസ, ചെപ്പോക്ക് സ്റ്റേഡിയം, വേടന്താങ്കൽ പക്ഷി സങ്കേതം, വണ്ടലൂർ മൃഗശാല |