![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/4/48/%25E0%25B4%25AE%25E0%25B4%25A3%25E0%25B4%25BF%25E0%25B4%25AE%25E0%25B5%2587%25E0%25B4%2596%25E0%25B4%25B2-%25E0%25B4%2595%25E0%25B5%2587.%25E0%25B4%25B8%25E0%25B4%25BE.%25E0%25B4%2585%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B4%25BE%25E0%25B4%25A6%25E0%25B4%25AE%25E0%25B4%25BF.jpg/640px-%25E0%25B4%25AE%25E0%25B4%25A3%25E0%25B4%25BF%25E0%25B4%25AE%25E0%25B5%2587%25E0%25B4%2596%25E0%25B4%25B2-%25E0%25B4%2595%25E0%25B5%2587.%25E0%25B4%25B8%25E0%25B4%25BE.%25E0%25B4%2585%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B4%25BE%25E0%25B4%25A6%25E0%25B4%25AE%25E0%25B4%25BF.jpg&w=640&q=50)
മണിമേഖല
From Wikipedia, the free encyclopedia
സംഘകാലത്തെ ഒരു മഹാകാവ്യമാണ് മണിമേഖല.( തമിഴ്:மணிமேகலை, ഇംഗ്ലീഷ്: Manimekalai.) തമിഴ് സാഹിത്യത്തിലെ അഞ്ച് മഹാകാവ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇത് ചിലപ്പതികാരത്തിന്റെ തുടർച്ചയാണ്. അതിനാൽ ഇവ രണ്ടിനേയും ഇരട്ടക്കാവ്യങ്ങൾ എന്നു വിളിക്കാറുണ്ട്. ചിലപ്പതികാരം ജൈനമതസിദ്ധാന്തങ്ങളെ വിശദീകരിക്കുന്ന കാവ്യമാണെങ്കിൽ മണിമേഖല ബുദ്ധമതതത്വങ്ങളെയാണ് പ്രതിപാദിക്കുന്നത്. ബുദ്ധമതത്തെ അങ്ങേയറ്റം പുകഴ്ത്തുകയും ഇതരമതങ്ങളെ ഖണ്ഡിക്കുകയുമാണ് മണിമേഖല ചെയ്യുന്നത്. ഈ രണ്ടു കാവ്യങ്ങളും ഒരേ കാലത്ത് രചിക്കപ്പെട്ടവയായിരിക്കണം എന്നാണ് കരുതപ്പെടുന്നത്. (എന്നാൽ ചിലപ്പതികാരം രണ്ടാം നൂറ്റാണ്ടിലും മണിമേഖല ആറാം നൂറ്റാണ്ടിലും ആണ് രചിക്കപ്പെട്ടിരിക്കുന്നതെന്നും അഭിപ്രായമുണ്ട്[1]). കേരള സാഹിത്യ അക്കദമി 1971 ൽ ഇതിന്റെ ഒരു പരിഭാഷ പ്രസിദ്ധീകരിച്ചു. ചിലപ്പതികാരം ഒരു സമ്പന്ന കുടുംബത്തെപ്പറ്റിയാണ് എങ്കിൽ മണിമേഖല ഒരു വേശ്യയുടെ (ചിലപ്പതികാരത്തിലെ നായകനായ കോവിലനും മാധവി എന്ന വേശ്യക്കും ) മകളെ സംബന്ധിച്ചുള്ളതാണ്. ഇങ്ങനെയുള്ള കഥ ആസ്പദമാക്കിയതിനാൽ ചിലരുടെ അഭിപ്രായത്തിൽ ഇത് ഒരു വിപ്ലവകാവ്യമാണ്.
![Thumb image](http://upload.wikimedia.org/wikipedia/ml/thumb/4/48/%E0%B4%AE%E0%B4%A3%E0%B4%BF%E0%B4%AE%E0%B5%87%E0%B4%96%E0%B4%B2-%E0%B4%95%E0%B5%87.%E0%B4%B8%E0%B4%BE.%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF.jpg/320px-%E0%B4%AE%E0%B4%A3%E0%B4%BF%E0%B4%AE%E0%B5%87%E0%B4%96%E0%B4%B2-%E0%B4%95%E0%B5%87.%E0%B4%B8%E0%B4%BE.%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF.jpg)