മംഗളൂരു
കർണാടക സംസ്ഥാനത്തെ ഒരു പ്രധാന തുറമുഖ നഗരമാണ് മംഗളൂരു അഥവാ മംഗലാപുരം,മംഗലൂർ / From Wikipedia, the free encyclopedia
കർണാടക സംസ്ഥാനത്തെ ഒരു പ്രധാന തുറമുഖ നഗരമാണ് മംഗളൂരു[7] അഥവാ മംഗലാപുരം , മംഗലൂർ (IPA:\ˈmaŋ-gə-ˌlȯr\; Kannada: ಮಂಗಳೂರು, Mangalūru; Tulu: Kudla, ಕುಡ್ಲ; Konkani: Kodial, ಕೊಡಿಯಾಲ್; Beary: Maikala, ಮೈಕಲ) pronunciationⓘ. ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്ത് അറബിക്കടലിന്റെ തീരത്തായി സംസ്ഥാന തലസ്ഥാനമായ ബാംഗ്ലൂരിന് പടിഞ്ഞാറ് 352 കിലോമീറ്റർ (219 മൈൽ) അകലെയാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. തലസ്ഥാന നഗരമായ ബാംഗ്ലൂരിനുശേഷം എല്ലാ അർത്ഥത്തിലും ഇത് കർണാടക സംസ്ഥാനത്തെ രണ്ടാമത്തെ പ്രധാന നഗരമാണ്. ഇന്ത്യയിലെ മറ്റ് അഞ്ച് പ്രധാന നഗരങ്ങളോടൊപ്പം വായു, റോഡ്, റെയിൽ, കടൽ എന്നിങ്ങനെ എല്ലാത്തരം ഗതാഗത മാർഗ്ഗങ്ങളുമുള്ള കർണാടകയിലെ ഏക നഗരമാണിത്. ഗേറ്റ് വേ ഓഫ് കർണാടക' എന്ന അപരനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. കർണാടകയിലെ തുളുനാട് മേഖലയിലെ ഏറ്റവും വലിയ നഗരമാണിത്. ബാംഗ്ലൂരിനു ശേഷം കർണാടകയിലെ ഏറ്റവും മികച്ച രണ്ടാമത്തേതും ഇന്ത്യയിൽ 13 ആമത്തെ മികച്ച ബിസിനസ്സ് ലക്ഷ്യസ്ഥാനവുമാണ് മംഗലാപുരം. 2011 ലെ ദേശീയ സെൻസസിലെ താൽക്കാലിക ഫലങ്ങൾ അനുസരിച്ച് നഗര സഞ്ചയത്തിലെ ആകെ ജനസംഖ്യ 619,664 ആയിരുന്നു.
മംഗലാപുരം | |||
---|---|---|---|
City Corporation | |||
മംഗളുരു | |||
ഇടത്തുനിന്ന് വലത്തോട്ട്: ടൗൺ ഹാൾ, ഔർ ലേഡി ഓഫ് റോസറി ചർച്ച്, യെനെപോയ സർവകലാശാല, കുദ്രോളി ഗോകർണ്ണനാഥേശ്വര ക്ഷേത്രം, ഇൻഫോസിസ് കൊട്ടാര കാമ്പസ്, തണ്ണീർഭവി ബീച്ച്, ശിവ പ്രതിമ, ഫോറം ഫിസ മാൾ | |||
| |||
Nickname(s): Kudla (Tulu), Mangalapuram (Malayalam), Kodiyal (Konkani), Maikala (Beary) | |||
Coordinates: 12°50′23″N 74°47′24″E | |||
Country | India | ||
State | Karnataka | ||
District | Dakshina Kannada | ||
Region | Canara | ||
Taluk | Mangalore | ||
നാമഹേതു | Mangaladevi | ||
• ഭരണസമിതി | Mangalore City Corporation | ||
• City Corporation | 184 ച.കി.മീ.(71 ച മൈ) | ||
ഉയരം | 22 മീ(72 അടി) | ||
(2011) | |||
• City Corporation | 484,785[2] | ||
• മെട്രോപ്രദേശം | 619,664[3] | ||
Demonym(s) | Mangalorean, Maṅgaḷūrinavaru, Kudladhar, Maikalathanga, Mangaluriga, Kodialcho, Koḍiyāḷgar | ||
• Administrative | Kannada, English | ||
• Regional | Tulu, Konkani, Malayalam, Beary, Koraga, Havyaka Kannada | ||
സമയമേഖല | UTC+5:30 (IST) | ||
PIN | 575001 to 575030[4] | ||
Telephone code | +91-(0824) | ||
വാഹന റെജിസ്ട്രേഷൻ | KA-19, KA-62 | ||
Sex ratio | 1016 | ||
Human Development Index | 0.83[5] very high | ||
Literacy | 94.03%[6] | ||
വെബ്സൈറ്റ് | www |
പ്രാചീന കാലത്ത് അറബിക്കടലിലെ ഒരു തുറമുഖമായി മംഗലാപുരം ഉയർന്നുവരുകയും ഇന്ത്യയിലെ ഒരു പ്രധാന തുറമുഖമായി മാറുകയും ചെയ്തു. ദക്ഷിണ കന്നട ജില്ലയുടെ ആസ്ഥാനമായ ഈ നഗരത്തിലാണ് ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത്. ചരക്ക് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയിൽ ഒമ്പതാം സ്ഥാനമാണ് ഈ തുറമുഖത്തിനുള്ളത്[8]. ഇന്ത്യയിലെ കാപ്പി, കശുവണ്ടി വാണിജ്യത്തിന്റെ 75 ശതമാനവും മംഗലാപുരത്താണ് നടക്കുന്നത്[8][9]. മലബാർ തീരത്ത് സമുദ്ര ഗതാഗതത്തിനായുള്ള ഒരു പ്രധാന കേന്ദ്രമായി ഈ തുറമുഖം ഉപയോഗിക്കുന്നു. കാദംബ രാജവംശം, ആലുപാസ്, വിജയനഗര സാമ്രാജ്യം, കേലാഡി നായക്കുകൾ, പോർച്ചുഗീസുകാർ തുടങ്ങി നിരവധി പ്രധാന ശക്തികളാണ് ഈ തീരദേശ നഗരത്തെ ഭരിച്ചിരുന്നു. ബ്രിട്ടീഷുകാരും മൈസൂർ ഭരണാധികാരികളുമായ ഹൈദർ അലിയും ടിപ്പു സുൽത്താനും തമ്മിലുണ്ടായിരുന്ന സ്പർദ്ധയുടെ ഒരു വിഷയം ഈ നഗരമായിരുന്നു. ക്രമേണ 1799 ൽ ബ്രിട്ടീഷുകാർ നഗരം പിടിച്ചടക്കുകയും 1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം വരെ ഇത് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി തുടരുകയും ചെയ്തു. 1956 ൽ നഗരം മൈസൂർ സംസ്ഥാനവുമായി (ഇപ്പോഴത്തെ കർണാടക എന്നറിയപ്പെടുന്നു) നഗരം സംയോജിപ്പിക്കപ്പെട്ടു.
അന്താരാഷ്ട്ര നിലവാരമുള്ള മംഗലാപുരത്തെ ആരോഗ്യ കേന്ദ്രങ്ങൾ ലോകപ്രശസ്തമാണ്. നിരവധി മെഡിക്കൽ കോളേജുകൾ നഗരത്തിൽ സ്ഥിതി ചെയ്യുന്നു. ദക്ഷിണേന്ത്യയുടെ ആരോഗ്യ തലസ്ഥാനമായി നഗരത്തെ വിശേഷിപ്പിക്കാം. നിരവധി സർവ്വകലാശാലകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഐശ്വര്യ റായ്, അനുഷ്ക ഷെട്ടി, ശിൽപ്പ ഷെട്ടി, സുനിൽ ഷെട്ടി, പ്രകാശ് പാദുക്കോൺ തുടങ്ങി നിരവധി സെലിബ്രറ്റികളെ ഇന്ത്യക്ക് സംഭാവന ചെയ്ത നഗരം കൂടിയാണ് മംഗലാപുരം.
ദക്ഷിണ കന്നഡ ജില്ലയിലെ ഏറ്റവും വലിയ നഗര, ഭരണ കേന്ദ്രമാണ് മംഗലാപുരം. അതുപോലെതന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ബഹു-സാംസ്കാരിക, ബഹുഭാഷാ നഗരവും മെട്രോയല്ലാത്ത വലിയ നഗരങ്ങളിലൊന്നുമാണിത്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ വാണിജ്യ, വ്യാവസായിക, വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ കേന്ദ്രം എന്നതിലുപരി കർണാടകയിലെ തീരദേശ, മലനാട് പ്രദേശങ്ങളിലെ ഏറ്റവും വലിയ നഗരം കൂടിയാണിത്. ഒരു തുറമുഖ നഗരമായ ഇവിടെ കർണാടകയിലെ രണ്ടാമത്തെ വലിയ വിമാനത്താവളം സ്ഥിതിചെയ്യുന്നു. മംഗലാപുരം നഗര സഞ്ചയം തെക്ക് ഉല്ലാൽ മുതൽ വടക്ക് സൂരത്കൽ വരെ 30 കിലോമീറ്റർവരെ (19 മൈൽ) നീളുന്നു. നഗരം കിഴക്കോട്ട് വാമൻജൂർ, പാഡിൽ എന്നിവിടങ്ങളിലേയ്ക്കുവരെ നീളുന്നു. മൊട്ടക്കുന്നുകൾ, തെങ്ങുകൾ, ശുദ്ധജല അരുവികൾ, ചുവന്ന കളിമണ്ണുകൊണ്ടുള്ള ഓടുകൾ പാകിയ മേൽക്കൂരയുള്ള കെട്ടിടങ്ങൾ എന്നിവയാണ് നഗരത്തിന്റെ പൊതുവായുള്ള ഭൂപ്രകൃതി. ഈ തീരദേശ നഗരത്തിൽ 30 മുതൽ 40 നുമേൽ നിലകളുള്ള നിരവധി അംബരചുംബികൾ ഇവിടെയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ 3 ഡി പ്ലാനറ്റോറിയം തുറമുഖ നഗരമായ മംഗലാപുരത്താണ് സ്ഥിതിചെയ്യുന്നത്. സ്മാർട്ട് സിറ്റീസ് മിഷൻ പട്ടികയിൽ മംഗലാപുരം ഇടംപിടിച്ചിരിക്കു്നതുകൂടാതെ, ഇന്ത്യയിൽ വികസിപ്പിക്കേണ്ടായുള്ള 100 സ്മാർട്ട് സിറ്റികളിൽ ഒന്നുകൂടിയാണിത്. നഗരത്തിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉയരം 22 മീറ്റർ (72 അടി) ആണ്. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ സ്വാധീനത്തിലുള്ള ഒരു ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് മംഗലാപുരത്ത് അനുഭവപ്പെടാറുള്ളത്.
ക്രി.വ. 715-ൽ പാണ്ഡ്യൻ രാജാവായ ചെട്ടിയൻ നഗരത്തെ മംഗലാപുരം എന്ന് വിളിച്ചിരുന്നു.[12] നഗരവും തീരപ്രദേശവും പാണ്ഡ്യ രാജ്യത്തിന്റെ ഭാഗമായിരുന്നു.[12]