![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/82/Island_nations.svg/langml-640px-Island_nations.svg.png&w=640&q=50)
ഭൂഖണ്ഡങ്ങൾ തമ്മിലുള്ള അതിർത്തികൾ
From Wikipedia, the free encyclopedia
വൻകരകൾ തമ്മിലുള്ള അതിർത്തി എന്നത് മിക്കപ്പോഴും ഒരു ഭൂമിശാസ്ത്രപരമായ പൊതുധാരണ ആണ്. പല തരത്തിൽ ഉള്ള ധാരണകൾ നിലവിൽ ഉണ്ട്. വൻകരകളുടെ എണ്ണം പൊതുവിൽ ഏഴു എന്ന് കണക്കാക്കുന്നു എങ്കിലും വടക്കു-തെക്കു അമേരിക്കകളെയും ആഫ്രോ-യൂറേഷ്യയെയും ഓരോ വൻകരകൾ ആയി കണക്കാക്കിയാൽ നാല് വൻകരകൾ മാത്രമേ ഉള്ളൂ എന്നും പറയാം. വൻകര എന്ന വാക്കിന്റെ ശരിയായ അർഥം എടുത്താൽ ദ്വീപുകൾ വൻകരകളുടെ ഭാഗമായി കണക്കാക്കാൻ പാടില്ല, എങ്കിലും മിക്ക പ്രധാന ദ്വീപുകളെയും ഏതെങ്കിലും വൻകരയോട് ചേർത്താണ് കണക്കാക്കാറ്
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/8/82/Island_nations.svg/640px-Island_nations.svg.png)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/de/Transcontinental_nations.svg/640px-Transcontinental_nations.svg.png)
പ്രധാനമായും മൂന്നു കര അതിർത്തികൾ നിർണ്ണയിക്കേണ്ടിയിരിക്കുന്നു
- യൂറോപ്പിനും ഏഷ്യക്കും (യൂറേഷ്യയെ ഖണ്ഡിക്കുന്ന) ഇടയിൽ : ടർക്കിഷ് ഇടുക്ക്, കൊക്കേഷ്യസ് പ്രദേശം, യൂറാൽ മലനിരകൾ എന്നിവയുടെ ഇടയിലൂടെ ഉള്ള സ്ഥലം
- ഏഷ്യ ആഫ്രിക്കയ്ക്കും ഇടയിൽ: സ്യൂയസ് മുനമ്പിൽ
- വടക്കേ അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിൽ : പനാമ മുനമ്പിൽ
ഏഷ്യക്കും ആഫ്രിക്കയ്ക്കും ഇടയിലുള്ള മുനമ്പ്, അമേരിക്കകൾക്കിടയിലുള്ള മുനമ്പ് എന്നിവയിലൂടെ യഥാക്രമം സ്യൂയസ് കനാലും പനാമ കനാലും വഴി സഞ്ചാരം ഇന്ന് സാധ്യമാണ്. പക്ഷെ മനുഷ്യനിർമ്മിത സഞ്ചാര പാതകൾ ഭൂഖണ്ഡത്തെ വേർതിരിക്കാൻ ഉപയോഗിക്കാറില്ല. മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിലുള്ള മുനമ്പിനെ ബന്ധിക്കുന്നതാണ് സൂയസ് കനാൽ. അത് എഷ്യയെയും ആഫ്രിക്കയെയും മുറിക്കുന്നു. ബാക്കി അതിരുകൾ ദ്വീപ സമൂഹങ്ങൾ ഏതു ഭൂഖണ്ഡത്തിൽ വരുമെന്ന് തീരുമാനിക്കൽ ആണ്. പ്രധാനപ്പെട്ടത് ചുവടെ കൊടുക്കുന്നു.
- തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നും ഓസ്ട്രേലേഷ്യയെ വേർതിരിക്കുന്നത്
- ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവ തമ്മിൽ മെഡിറ്റനേറിയൻ കടലിൽ ഉള്ള വേർതിരിവ്
- ആർട്ടിക് സമുദ്രത്തിൽ ഏഷ്യയും യൂറോപ്പും തമ്മിൽ
- അട്ലാന്റിക് സമുദ്രത്തിൽ യൂറോപ്പും വടക്കേ അമേരിക്കയും തമ്മിൽ
- കരീബിയൻ കടലിൽ അമേരിക്കകൾ തമ്മിൽ
- വടക്കേ ശാന്തസമുദ്രത്തിൽ ഏഷ്യയും വടക്കേ അമേരിക്കയും തമ്മിൽ