ഭാൻഗഢ് കോട്ട
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അക്ബർ ചക്രവർത്തിയുടെ സഭയിലെ രത്നങ്ങളിലൊന്നായ മാൻ സിംഗിൻറെ സഹോദരൻ തൻറെ ഇളയ മകൻ മാധോസിംഗിന് വേണ്ടി പണികഴിപ്പിച്ച രാജസ്ഥാനിലെ ചരിത്ര പ്രാധാന്യമുള്ള കോട്ടയാണ് ഭാൻഗഢ് കോട്ട.[1] പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ് ഈ കോട്ട. രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ ആരവല്ലി മലനിരകളിലെ സരിസ്ക ദേശീയോദ്യാനത്തിൻറെ അതിർത്തിയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.[2][3]
ഭാൻഗഢ് കോട്ട | |
---|---|
भानगढ दुर्ग | |
Rajasthan, India | |
Bhangarh fort | |
Bhangarh Fort in Rajasthan | |
Coordinates | 27°5′45″N 76°17′15″E |
തരം | Fort |
Site information | |
Owner | Madho Singh (prior) Government of India (current) |
Open to the public |
Yes |
Condition | Vacant, A Tourist spot |
Site history | |
Built | 1631 |
നിർമ്മിച്ചത് | During Kaccwaha Rajput |
Materials | Stones and Bricks |
സർക്കാർ ഉത്തരവ് പ്രകാരം സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും ഈ കോട്ടയിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു.
മാർക്കറ്റ് സന്ദർശിക്കാനെത്തിയ ഭാൻഗഢ് രാജകുമാരിയും ചത്ര സിങിന്റെ മകളുമായ രത്നവതിയെ സുഗന്ധ ദ്രവ്യത്തിന്റെ കുപ്പിയുപയോഗിച്ച് ഒരു മന്ത്രവാദി വശീകരിക്കാൻ ശ്രമിച്ചു. എന്നാൽ ചതി മനസ്സിലാക്കിയ രാജകുമാരി ആ കുപ്പി പാറക്കെട്ടിലേക്കെറിയുകയും തുടർന്ന് മന്ത്രവാദി മരിക്കുകയും ചെയ്തു. എന്നാൽ മരിക്കുന്നതിന് മുമ്പ് കോട്ടയിൽ ഇനിയാരും സമാധാനത്തോടെയിരിക്കാൻ ഇടയാകരുതെന്ന് മന്ത്രവാദി ശപിച്ചുവെന്നും പിന്നീടുണ്ടായ ഒരാക്രമണത്തിൽ രാജകുമാരിയുൾപ്പെടെ എല്ലാവരും കോട്ടയിൽത്തന്നെ മരണമടഞ്ഞുവെന്നുമാണ് പ്രചരിച്ചിട്ടുള്ള ഒരു കഥ.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.