ഭാനുഭക്ത ആചാര്യ
നേപ്പാളി കവി / From Wikipedia, the free encyclopedia
നേപ്പാളി കവിയും പരിഭാഷകനും എഴുത്തുകാരനുമായിരുന്നു ഭാനുഭക്ത ആചാര്യ. സംസ്കൃതത്തിൽ നിന്ന് നേപ്പാളി ഭാഷയിലേക്ക് വിവർത്തനം ചെയ്ത മഹത്തായ ഇതിഹാസം രാമായണം ഭാനുഭക്ത രാമായണം എന്നപേരിൽ ഇതറിയപ്പെടുന്നു. രാമായണ ഇതിഹാസം സംസ്കൃതത്തിൽ നിന്ന് വിവർത്തനം ചെയ്ത ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. അക്കാലത്ത് മറ്റ് സമകാലിക കവികൾ രാജ്യത്തുണ്ടായിരുന്നിട്ടും, നേപ്പാളി ഭാഷയിലെ ആദികവി (ആദ്യത്തെ കവി) എന്ന പദവിയിൽ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു.[1]
വസ്തുതകൾ Aadikavi ഭാനുഭക്ത ആചാര്യ, ജന്മനാമം ...
Aadikavi ഭാനുഭക്ത ആചാര്യ | |
---|---|
![]() നേപ്പാളി ഭാഷയിലെ ആദ്യത്തെ കവി, ഭാനുഭക്ത ആചാര്യ | |
ജന്മനാമം | भानुभक्त आचार्य |
ജനനം | 1814 (1871 B.S.) ചുണ്ടി രാംഘ, ഗാസിക്കുവ തനാഹുൻ ജില്ല, നേപ്പാൾ |
മരണം | 1868 (വയസ്സ് 53–54) (1925 B.S.) സെറ്റിഘട്ട്, തനാഹുൻ ജില്ല |
തൊഴിൽ | കവി |
ഭാഷ | നേപ്പാളി ഭാഷ |
ദേശീയത | നേപ്പാളീസ് |
പൗരത്വം | നേപ്പാളീസ് |
അടയ്ക്കുക