ബർമിംഗ്ഹാം ഖുർആൻ ഏടുകൾ
From Wikipedia, the free encyclopedia
ഇംഗ്ലണ്ടിലെ ബർമിംഗ്ഹാം സർവ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള അതിപുരാതനമായ ഖുർആൻ കൈയ്യെഴുത്ത് പ്രതിയുടെ രണ്ട് തുകൽ ഏടുകളെയാണ് Birmingham Quran Manuscript അഥവാ ബർമിംഗ്ഹാം ഹസ്തലിഖിതങ്ങൾ എന്നു പറയുന്നത്.[1] എ.ഡി 548-645 കാലഘട്ടമാണ് ഇതിന്റെ റേഡിയോ കാർബൺ പഴമയായി 2015ൽ നിശ്ചയിക്കപ്പെട്ടത്. സർവ്വകലാശാലയിലെ തന്നെ കാഡ്ബറി റിസർച്ച് ലൈബ്രറിയിലെ കൂടുതൽ ബൃഹത്തായ മധ്യപൗരസ്ത്യ ഹസ്തലിഖിത ശേഖരത്തിന്റെ ഭാഗമാണ് ഈ രണ്ട് തുകൽ ഏടുകൾ[2]
ഹിജാസി അറബി ലിപിയിൽ മഷി ഉപയോഗിച്ച് തുകലിൽ എഴുതപ്പെട്ടതാണ് ഈ ലിഖിതം.എഴുത്ത് ഇപ്പോഴും വളരെ വ്യക്തതയോടെ നിലനിൽക്കുന്നുണ്ട്. ഖുർആനിലെ 18മുതൽ 20 വരെയുള്ള അധ്യായങ്ങളിലെ വചനങ്ങളാണ് ഈ ഏടുകളിൽ കാണുന്നത് [3] 2015ലും 2016ലും ഏതാനം മാസങ്ങൾ ഇവ പൊതു പ്രദർശനത്തിനു വെച്ചിരുന്നു.[4]