ബ്ലെഡോ മരുഭൂമി
From Wikipedia, the free encyclopedia
പോളണ്ടിലെ ബ്ലെഡോ പ്രദേശത്തിനും ചെച്ലോ, കല്ക്സ് ഗ്രാമങ്ങൾക്ക് ഇടയിലുള്ള മണൽ പ്രദേശമാണ് ബ്ലെഡോ മരുഭൂമി എന്നറിയപ്പെടുന്നത്.. തെക്കു-കിഴക്കൻ പോളണ്ടിലെ സൈലേഷ്യൻ മേടുകളിൽ ആണ് ഈ ബ്ലെഡോ മരുഭൂമി സ്ഥിതി ചെയ്യുന്നത്. ബ്ലെഡോസ്കാ മണൽ പ്രദേശം കടലിൽ നിന്നും അകലെ സ്ഥിതി ചെയ്യുന്ന മധ്യ യൂറോപ്പിലെ ഏറ്റവും വലിയ മണൽ ശേഖരമാണ്. ആയിരകണക്കിന് വര്ഷങ്ങള്ക്കു മുൻപ് ഒരു ഹിമയാനിയാൽ നിക്ഷേപിക്കപെട്ടതാണെന്നു കരുതപ്പെടുന്നു[1]. ഈ പ്രദേശത്തിന്റെ വ്യാപ്തി 32 കി.മി2 ആണ്. മണൽ കൂട്ടങ്ങളുടെ ഉയരം 40മി. മുതൽ 70മി. വരെ ആവാം. ബെല്ല സെംസാ നദി മരുഭൂമിയെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളായി വിഭജിക്കുന്നു.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/2/2a/Blendowska_Desert.jpg/640px-Blendowska_Desert.jpg)
ബ്ലെഡോ മരുഭൂമി സ്വാഭാവികമായി ഉണ്ടായ ഒരു മരുഭൂമി അല്ല. മനുഷ്യന്റെ ഇടപെടൽ മൂലം ഭൂഗർഭ ജലപ്പരപ്പ് താഴുകയും അത് വഴി വൃക്ഷങ്ങൾക്ക് വളരാൻ ആവശ്യമായ ഭൂഗർഭ ജലം ലഭിക്കാതെ അവ എല്ലാം നശിച്ചു പോവുകയും ചെയ്തു. മദ്ധ്യകാലത്തിൽ ഈ പ്രദേശത്തെ കാട് മുഴുവൻ ഖനനാവശ്യങ്ങൾക്കും ലോഹപ്പണികൾക്കും വേണ്ടി വെട്ടി നിരത്തി. ഈ നശിപ്പിക്കൽ ഏതാണ്ട് 150ചതുരശ്ര കിലോമീറ്റർ മരുഭൂമി ഉണ്ടാക്കി എന്ന് കരുതുന്നു.