From Wikipedia, the free encyclopedia
മെലൊയ്ദെ കുടുംബത്തിലെ ഒരുകൂട്ടം വണ്ടുകളാണ്ബ്ലിസ്റ്റർ ബീറ്റിൽ. അവയുടെ ശരീരത്തിൽനിന്നും സ്രവിക്കപ്പെടുന്ന കാന്താരിഡിൻ എന്ന സ്രവമാണ് ഇവയ്ക്ക് ഈ പേര് നൽകിയത്. ലോകത്തെല്ലായിടത്തുമായി ഇവയുടെ ഏഴായിരത്തി അഞ്ഞൂറോളം സ്പീഷീസുകൾ ഉണ്ട്.
Blister beetles | |
---|---|
Hycleus lugens | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Coleoptera |
Suborder: | Polyphaga |
Infraorder: | Cucujiformia |
Superfamily: | Tenebrionoidea |
Family: | Meloidae Gyllenhaal, 1810 |
Subfamilies | |
Eleticinae |
ബ്ലസ്റ്റർ വണ്ടുകൾ ഹൈപ്പർമെറ്റാമോർഫിക് ആണ്. അവ നിരവധി ലാർവ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ലാർവകൾ കീടഭോജികളാണ്, പ്രധാനമായും ഇവ തേനീച്ചകളെ ആക്രമിക്കുന്നു. ചിലയിനങ്ങൾ പുൽച്ചാടിയുടെ മുട്ടകൾ ഭക്ഷണമാക്കുന്നു. ചിലപ്പോൾ അവപരാസിറ്റോയ്ഡുകളായി കണക്കാക്കപ്പെടുന്നു. മെലോയിഡ് ലാർവ അതിന്റെ ഹോസ്റ്റിനെ ഭക്ഷണമായി ഉപയോഗിക്കുന്നു. മുതിർന്ന ജീവികൾ ചിലപ്പോൾ വിഭിന്ന സസ്യങ്ങളുടെ പൂക്കളും ഇലകളും ഭക്ഷണമാക്കുന്നു.
ചർമ്മത്തിന്റെ പൊള്ളലിന് കാരണമാകുന്ന വിഷ രാസവസ്തുവായ കാന്താരിഡിൻ ഒരു പ്രതിരോധ പദാർത്ഥമായി ഈ ജീവികൾ സ്രവിക്കുന്നു. അരിമ്പാറ നീക്കം ചെയ്യാൻ ഈ സ്രവം ഉപയോഗിക്കാറുണ്ട്. [1]
മെലോയിഡെ കുടുംബത്തിലെ ഉണങ്ങിയ വണ്ടുകളിൽ നിന്ന് നാടോടി മരുന്നായ "സ്പാനിഷ് ഫ്ലൈ " തയ്യാറാക്കുന്നു. കാന്താരിഡിനാണ് ഇതിലെ പ്രധാന ഘടകം.
ഏറ്റവും വലിയ ജനുസ്സായ എപികൗട്ടയിൽ കുതിരകൾക്ക് ഹാനികരമായ വിഷമുള്ള നിരവധി ഇനം അടങ്ങിയിരിക്കുന്നു. പയറുവർഗ്ഗതീറ്റയിലൂടെ കഴിക്കുന്ന വണ്ടുകൾ മാരകമായേക്കാം. [2] [3]
Tribe Derideini
Tribe Morphozonitini
Tribe Eleticini
Tribe Spasticini
Tribe Cerocomini
Tribe Epicautini
Tribe Eupomphini
Tribe Lyttini
Tribe Meloini
Tribe Mylabrini
Tribe Pyrotini
Genera incertae sedis
Tribe Horiini
Tribe Nemognathini
Tribe Sitarini
Genera incertae sedis
Tribe Tetraonycini
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.