ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ
From Wikipedia, the free encyclopedia
പോർട്ടോ റിക്കോയ്ക്ക് കിഴക്കായി കരീബിയൻ പ്രദേശത്തുള്ള ബ്രിട്ടീഷ് വിദേശ ആധിപത്യ പ്രദേശമാണ് ഔദ്യോഗികമായി വിർജിൻ ദ്വീപുകൾ[3] എന്നറിയപ്പെടുന്ന ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ (BVI). ഈ ദ്വീപുകൾ ഭൂമിശാസ്ത്രപരമായി വിർജിൻ ഐലന്റ് ദ്വീപസമൂഹത്തിന്റെ ഭാഗമായതും ലെസ്സെർ ആന്റില്ലെസിലെ ലീവാർഡ് ദ്വീപുകളിൽ സ്ഥിതി ചെയ്യുന്നതുമാണ്.
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ | |
---|---|
ദേശീയ ഗാനം: "God Save the Queen" Territorial song: "Oh, Beautiful Virgin Islands" | |
Location of ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ (circled in red) | |
സ്ഥിതി | British Overseas Territory |
തലസ്ഥാനം and largest city | Road Town 18°25.883′N 64°37.383′W |
ഔദ്യോഗിക ഭാഷകൾ | English |
വംശീയ വിഭാഗങ്ങൾ |
|
നിവാസികളുടെ പേര് | Virgin Islander |
ഭരണസമ്പ്രദായം | Parliamentary dependency under constitutional monarchy |
• Monarch | Elizabeth II |
• Governor | Augustus Jaspert |
• Deputy Governor | David Archer |
• Premier | Andrew Fahie |
Tariq Ahmad | |
നിയമനിർമ്മാണസഭ | House of Assembly |
Established as a dependency of the United Kingdom | |
• Separate | 1960 |
• Autonomy | 1967 |
• ആകെ വിസ്തീർണ്ണം | 153 km2 (59 sq mi) |
• ജലം (%) | 1.6 |
• 2018 census | 31,758[1] (212th) |
• ജനസാന്ദ്രത | 260/km2 (673.4/sq mi) (68th) |
ജി.ഡി.പി. (PPP) | 2017 estimate |
• ആകെ | $500 million[2] |
• പ്രതിശീർഷം | $34,200 |
നാണയവ്യവസ്ഥ | United States dollar (USD) |
സമയമേഖല | UTC–4 (AST) |
ഡ്രൈവിങ് രീതി | left |
കോളിംഗ് കോഡ് | +1-284 |
ISO കോഡ് | VG |
ഇൻ്റർനെറ്റ് ഡൊമൈൻ | .vg |
ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ പ്രധാന ദ്വീപുകളായ ടോർട്ടോള, വിർജിൻ ഗോർഡ, അനെഗാഡ, ജോസ്റ്റ് വാൻ ഡൈക് എന്നിവയും മറ്റ് 50 ചെറിയ ദ്വീപുകളും കെയിസുകളും ഉൾക്കൊണ്ടിരിക്കുന്നു. 15 ദ്വീപുകളിലെങ്കിലും മനുഷ്യവാസമുണ്ട്. തലസ്ഥാനമായ റോഡ് ടൌൺ 20 കിലോമീറ്റർ (12 മൈൽ) നീളവും 5 കിലോമീറ്റർ (3 മൈൽ) വീതിയുമുള്ള വലിയ ദ്വീപായ ടോർട്ടോളയിലാണ് സ്ഥിതിചെയ്യുന്നത്. 2010 ലെ കനേഷുമാരി കണക്കുകൾ പ്രകാരം ദ്വീപുകളിലെ ആകെ ജനസംഖ്യ ഏകദേശം എണ്ണം 28,000 ആയിരുന്നു. ഇതിൽ ഏതാണ്ട് 23,500 പേർ ടെർട്ടോളയിലാണ് താമസിച്ചിക്കുന്നത്. ദ്വീപുകൾക്കായുള്ള ഏറ്റവും പുതിയ യുനൈറ്റഡ് നേഷൻസ് കണക്കുകളിൽ (2016) ജനസംഖ്യ 30,661 ആയിരുന്നു.[4]
ബ്രിട്ടീഷ് വിർജിൻ ദീപു നിവാസികൾ ബ്രിട്ടീഷ് വിദേശ ഭൂവിഭാഗങ്ങളുടെ പൗരന്മാരും 2002 മുതൽ ബ്രിട്ടീഷ് പൗരന്മാരുമാണ്. ഈ ഭൂവിഭാഗം യൂറോപ്യൻ യൂണിയന്റെ ഭാഗമല്ല എന്നതുപോലെ യൂറോപ്യൻ യൂണിയന്റെ നിയമത്തിന് നേരിട്ട് വിധേയമല്ല എന്നുവരികിലും ബ്രിട്ടീഷ് വിർജിൻ ദ്വീപു നിവാസികൾ തങ്ങളുടെ ബ്രിട്ടീഷ് പൗരത്വം കാരണമായി യൂറോപ്യൻ യൂണിയനിലെ പൗരന്മാരായി കണക്കാക്കപ്പെടുന്നു.[5]