From Wikipedia, the free encyclopedia
ബ്രാൻകിസ മിഹായലോവിച്ച്, (സെർബിയൻ ക്രില്ലിക്: Бранкица Михајловић (Brankica Mihajlović) ( ജനനം 13 ഏപ്രിൽ 1991) സെർബിയക്കാരിയായ ഒരു വോളീബോൾ കളിക്കാരിയാണ്. 2020 ടോക്യോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ടീമംഗമാണ്. സെർബിയൻ ദേശീയ ടീമിനു വേണ്ടി കളിച്ച് 2016 ലെ ഒളിമ്പിക്സിൽ വെള്ളിമെഡലും നേടിയിട്ടുണ്ട് .[1] ടർക്കിഷ് ക്ലബ്ബായ ഫെനെർബാക്കിനു വേണ്ടിയും കളിക്കുന്നയാളാണ് ബ്രാങ്കിസ.[2] ഉയരം 1.90 മീ (6 അടി 3 ഇഞ്ച്) ആണ്.[3]
Brankica Mihajlović | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Personal information | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
Nationality | Serbian | |||||||||||||||||||||||||||||||||||||||||||||||||||||||||||||
Born | Brčko, SR Bosnia and Herzegovina, Yugoslavia | 13 ഏപ്രിൽ 1991|||||||||||||||||||||||||||||||||||||||||||||||||||||||||||||
Height | 1.9 മീ (6 അടി 3 ഇഞ്ച്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||
Weight | 64 കി.ഗ്രാം (141 lb) | |||||||||||||||||||||||||||||||||||||||||||||||||||||||||||||
Spike | 302 സെ.മീ (119 ഇഞ്ച്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||
Block | 290 സെ.മീ (114 ഇഞ്ച്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||
Volleyball information | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
Position | Outside spiker | |||||||||||||||||||||||||||||||||||||||||||||||||||||||||||||
Current club | Fenerbahçe | |||||||||||||||||||||||||||||||||||||||||||||||||||||||||||||
Career | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||
National team | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||
Honours
|
ബോസ്നിയ ആൻഡ് ഹെർസെഗൊവീനയിലെ ഗോർണി റാകിച്ച് ബ്രകോ ജില്ലയിലാണ് 1991 ഏപ്രിൽ 13 ന്ബ്രാൻകിസ ജനിച്ചത്. നന്നേ ചെറുപ്പം മുതലേ തന്നെ അവൾ വോളീബോൾ കളിച്ചിരുന്നു. 2006-2009 കാലഘട്ടത്തിൽ യൂണിറ്റി എന്ന ക്ലബ്ബിനൂ വേണ്ടി കളിച്ച ബ്രാങ്കിസ 3 തവണ ബോസ്നിയൻ ചാമ്പ്യനായി. ആദ്യം ബോസ്നിയക്കു വേണ്ടി കളിച്ച ബ്രാൻകിസ 2012 മുതൽ സെർബിയൻ ദേശീയ ടീമിനു വേണ്ടി കളിക്കുന്നു.
2009 മുതൽ സ്വിസ്, സൗത്ത് കൊറിയൻ, ഫ്രഞ്ച്, ബ്രസീൽ, ജപ്പാൻ, ടർക്കി, ചൈന എന്നിവിടങ്ങളിലെ ക്ലബ്ബുകളിൽ കളിച്ചു വരുന്നു. ഫ്രാൻസ് ബ്രസീൽ സ്വിസ്സ് എന്നിവിടങ്ങളിൽ ചാമ്പ്യനും ലോക ക്ലബ് ചാമ്പ്യൻ ഷിപ്പിൽ വെള്ളി ജേതാവും സി.ഇ.വി. ചാമ്പ്യൻസ് ലീഗിൽ വെങ്കലമെഡൽ ജേതാവുമായി. സെർബിയൻ ദേശീയ ടീമിൽ കളിക്കുന്ന വേളയിൽ 2012 ലാണ് ബ്രാൻകിസക്കു ഒരു വലിയ വിജയം ലഭിച്ചത്.
അതേ വർഷം തന്നെ ലോക ഗ്രാൻപ്രിയിലും ഒളിമ്പിക്സിലും ബ്രാൻകിസ കളിച്ചു. സെർബിയൻ ടീം വൻ പരാജയമായിരുന്നു ഇവിടങ്ങളിൽ. എങ്കിലും ബ്രാങ്കിസ 2013ൽ ക്ലബ് അടിസ്ഥാനത്തിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ യൂണിലിവർ വോള യ്ക്ക് വേണ്ടി കളിച്ച് വെള്ളിമെഡൽ നേടി. [4] 2014 നവംബറിൽ അവർ ജപ്പാനിലെ ക്ലബ്ബായ ഹിസാമിറ്റ്സു സ്പിങ്ങ്സിൽ ചേർന്നു.[5] ഈ ക്ലബ്ബിനുവേണ്ടി കളിച്ച ബ്രാൻകിസ 2015ൽ ഫെഡ്രേഷൻ ക്ലബ് ലോക ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു. [6]
2015ലെ ലോക കപ്പിലാണ് പിന്നീട് അല്പം ഭേദപ്പെട്ട പ്രകടനം നടത്തി സെർബിയൻ ടീം വെള്ളി നേടിയത്. 2016 ലെ ഒളിമ്പിക്സിലും അവർ വെള്ളി മെഡൽ നേടി. ഒരു വർഷത്തിനു ശേഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടാൻ സെർബിയക്കായി. അടുത്ത വർഷം ലോക ചാമ്പ്യൻഷിപ്പിലും അവർ സ്വർണ്ണം കരസ്ഥമാക്കിയിരുന്നു. ഈ മൂന്ന് കളികളിലും ബ്രാൻകിസയെ മികച്ച കളിക്കാരിയായി തിരഞ്ഞെടുത്തിരുന്നു
2006-2009 - യൂണിറ്റി (ബോസ്നിയ-ഹെർസൊഗൊവിന) 2009-2011 - വോലെറോ (സൂറിക്ക്, സ്വിസ്സ്); 2011-2012 - ഹ്യുണ്ടായി ഹിൽസ്റ്റേറ്റ് (സുവോൺ); 2012-2013 - റേസിങ്ങ് ക്ലബ് ഒഫ് കാൻസ്(ഫ്രാൻസ്); 2013-2014 - യൂണി ലിവർ (ബ്രസീൽ): 2014 - വൊലേറോ(സൂറിക്ക്); 2014-2015 - ഹിസാമിറ്റ്സു സ്പ്രിങ്ങ് (ജപ്പാൻ); 2015-2016 - ഫെനർബാച്ച്(ടർക്കി); 2016-2017 - ടിയാൻജിൻ ബൊഹായ് ബാങ്ക് (ചൈന); 2017—2019 - ജെ.ടി. മാർവെലസ് (ജപ്പാൻ); 2019-2021 ഫെനെർബാച്ച്(ടർക്കി). 2021 മുതൽ വെറൊ വോളീ മോൺസ (ഇറ്റലി)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.