![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a7/Borscht_served.jpg/640px-Borscht_served.jpg&w=640&q=50)
ബോർഷ്ട്
From Wikipedia, the free encyclopedia
കിഴക്കൻ യൂറോപ്പിലും വടക്കൻ ഏഷ്യയിലും സാധാരണയായി കാണപ്പെടുന്ന പുളിപ്പുരസമുള്ള ഒരു സൂപ്പ് ആണ് ബോർഷ്ട്. (English: /ˈbɔːrʃ, ˈbɔːrʃt/ ⓘ) ഇംഗ്ലീഷിൽ, "ബോർഷ്ട്" എന്ന പദം ഉക്രേനിയൻ ഉത്ഭവമായ സൂപ്പിന്റെ വകഭേദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബീറ്റ്റൂട്ട് ഒരു പ്രധാന ചേരുവയായി ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഇത് വിഭവത്തിന് ചുവന്ന നിറം നൽകുന്നു. എന്നിരുന്നാലും, ബീറ്റ്റൂട്ട് ഇല്ലാതെ തന്നെ പുളി-രുചിയുള്ള സൂപ്പുകൾക്ക് ഇതേ പേര് തന്നെ ഉപയോഗിക്കുന്നു. അതായത് സോറെൽ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ ബോർഷ്ട്, റൈ അടിസ്ഥാനമാക്കിയുള്ള വൈറ്റ് ബോർഷ്ട്, കാബേജ് ബോർഷ്ട് .
![]() ചതകുപ്പ കൊണ്ട് അലങ്കരിച്ച ഒരു പാത്രം ബോർഷ്ടും ഒരു ഡോളപ്പ് 'സ്മെറ്റാന' (പുളിച്ച വെണ്ണ) | |
Alternative names | ബോർഷ്, ബോർഷ്ച്, ബോർഷ്ട്, bortsch |
---|---|
Type | സൂപ്പ് |
Place of origin | ഉക്രെയ്ൻ[1][2][3] |
Region or state | കിഴക്കൻ യൂറോപ്പ് വടക്കൻ ഏഷ്യ |
Associated national cuisine | ബെലാറസ്, എസ്റ്റോണിയ, മോൾഡോവ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, റൊമാനിയ, റഷ്യ, ഉക്രെയ്ൻ |
Cooking time | 3 hours to 6 hours |
Serving temperature | ചൂടോ തണുപ്പോ |
Main ingredients | ബീറ്റ്റൂട്ട് |
Variations | ഗ്രീൻ ബോർഷ്ട്, വൈറ്റ് ബോർഷ്ട് |
നനഞ്ഞ പുൽമേടുകളിൽ വളരുന്ന ഒരു സസ്യമായ കോമൺ ഹോഗ്വീഡിന്റെ (ഹെരാക്ലിയം സ്പോണ്ടിലിയം) അച്ചാറിട്ട കാണ്ഡം, ഇലകൾ, അംബെൽ പൂങ്കുലകൾ എന്നിവയിൽ നിന്ന് പാകം ചെയ്ത ഒരു പുരാതന സൂപ്പിൽ നിന്നാണ് ബോർഷ്ട് ഉത്ഭവിച്ചത്. ഈ വിഭവത്തിന് സ്ലാവിക് പേര് നൽകപ്പെട്ടു. കാലക്രമേണ, ഇത് വൈവിധ്യമാർന്ന എരിവുള്ള സൂപ്പുകളായി പരിണമിച്ചു. അവയിൽ ബീറ്റ്റൂട്ട് അടിസ്ഥാനമാക്കിയുള്ള ചുവന്ന ബോർഷ്ട് ഏറ്റവും ജനപ്രിയമായി. ഇറച്ചി അല്ലെങ്കിൽ എല്ലുകളുടെ സൂപ്പും വഴറ്റിയ പച്ചക്കറികളുമായി സംയോജിപ്പിച്ചാണ് ഇത് സാധാരണ ഉണ്ടാക്കുന്നത്. അതുപോലെ ബീറ്റ്റൂട്ട് കൂടാതെ സാധാരണയായി കാബേജ്, കാരറ്റ്, ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയും ഇതിന്റെ ചേരുവകളിൽ ഉൾപ്പെടുന്നു. പാചകക്കുറിപ്പിനെ ആശ്രയിച്ച്, ബോർഷ്ട്ൽ മാംസമോ മത്സ്യമോ ഉൾപ്പെടാം, അല്ലെങ്കിൽ പൂർണ്ണമായും പച്ചക്കറികൾ മാത്രമാവാം. ഇത് ചൂടോടുകൂടിയോ തണുത്തിട്ടോ ഉപയോഗിക്കാവുന്നതാണ്. ഇത് ഹൃദ്യമായ ഒരു കലം ഭക്ഷണം മുതൽ വ്യക്തമായ ചാറുള്ള സൂപ്പ് അല്ലെങ്കിൽ തെളിഞ്ഞ പാനീയം വരെയാകാം. ഇത് പലപ്പോഴും സ്മെറ്റാന അല്ലെങ്കിൽ അല്പം പുളിച്ച വെണ്ണ, നന്നായി വേവിച്ച മുട്ട അല്ലെങ്കിൽ ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് വിളമ്പുന്നു. ഉസ്ക അല്ലെങ്കിൽ പമ്പുഷ്കയും പോലുള്ള ധാരാളം സൈഡ് വിഭവങ്ങളും അലങ്കരിച്ച സൂപ്പിനൊടൊപ്പം വിളമ്പാൻ കഴിയുന്നതാണ്.
കിഴക്കൻ യൂറോപ്പിലും മുൻ റഷ്യൻ സാമ്രാജ്യത്തിലുടനീളവും കൂടാതെ കുടിയേറ്റത്തിലൂടെ മറ്റ് ഭൂഖണ്ഡങ്ങളിലേക്കും വടക്കേ അമേരിക്കയിലും ഇതിന്റെ ജനപ്രീതി വ്യാപിച്ചു. യൂറോപ്പിൽ നിന്ന് ആദ്യമായി അവിടെയെത്തിയ ഗ്രൂപ്പുകളായ യഹൂദരുമായോ മെന്നോനൈറ്റുമായോ ബോർഷ്ട് ബന്ധപ്പെട്ടിരിക്കുന്നു. കിഴക്കൻ ഓർത്തഡോക്സ്, ഗ്രീക്ക് കത്തോലിക്കാ, റോമൻ കത്തോലിക്ക, ജൂത മത പാരമ്പര്യങ്ങൾ എന്നിവയ്ക്കുള്ളിലെ ആചാരപരമായ ഭക്ഷണത്തിന്റെ ഭാഗമായി സ്വന്തം ദേശീയ വിഭവമായി പല വംശീയ വിഭാഗങ്ങളും പ്രാദേശികമായി ബോർഷ്ട് അവകാശപ്പെടുന്നു.