![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/df/BoboliEntrance.jpg/640px-BoboliEntrance.jpg&w=640&q=50)
ബോബോലി ഗാർഡൻസ്
ഇറ്റലിയിലെ ഫ്ലോറൻസിൽ സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനം / From Wikipedia, the free encyclopedia
ബോബോലി ഗാർഡൻസ് (ഇറ്റാലിയൻ: Giardino di Boboli) ഇറ്റലിയിലെ ഫ്ലോറൻസിൽ സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ്. 16-ാം നൂറ്റാണ്ടു മുതൽ 18-ാം നൂറ്റാണ്ട് വരെയുള്ള ചില റോമൻ പുരാവസ്തു ശില്പങ്ങളുടെ ശേഖരം ഇവിടെ കാണപ്പെടുന്നു. തുടക്കത്തിൽ മെഡിസിക്കായി രൂപകൽപ്പന ചെയ്ത ഇത് ഇറ്റാലിയൻ ഉദ്യാനത്തിന്റെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഉദാഹരണങ്ങളിൽ ഒന്നാണ്. ഇത് പിന്നീട് പല യൂറോപ്യൻ ഗൃഹാങ്കണങ്ങൾക്കും പ്രചോദനമായി. വലിയ ഹരിത പ്രദേശം ഒരു യഥാർത്ഥ ഓപ്പൺ എയർ മ്യൂസിയമാണ്. വിവിധ ശൈലികളുടെയും കാലഘട്ടങ്ങളുടെയും പുരാതനവും നവോത്ഥാനവുമായ പ്രതിമകൾ പൂന്തോട്ടത്തിലുടനീളം വിതരണം ചെയ്യുന്നു. 1536 നും 1608 നും ഇടയിൽ കലാകാരനും വാസ്തുശില്പിയും ശില്പിയുമായ ബെർണാഡോ ബ്യൂന്റാലെന്റി നിർമ്മിച്ച മനോഹരമായ ബ്യൂന്റാലന്റി ഗ്രോട്ടോയും ഇവിടെയുണ്ട്.
വസ്തുതകൾ ബോബോലി ഗാർഡൻസ്, തരം ...
ബോബോലി ഗാർഡൻസ് | |
---|---|
![]() The main axis through the anfiteatro centered on Palazzo Pitti | |
![]() | |
തരം | Pleasure garden |
സ്ഥാനം | Florence, Italy |
Coordinates | 43°45′45.14″N 11°14′53.51″E |
Area | 45,000 square metres (11 acres) |
Website | www |
അടയ്ക്കുക