ബോണി ബെഡെലിയ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ബോണി ബെഡെലിയ കൽക്കിൻ (ജനനം: മാർച്ച് 25, 1948) ഒരു അമേരിക്കൻ നടിയാണ്. നാടക മേഖലയിലൂടെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചതിന് ശേഷം ലവ് ഓഫ് ലൈഫ് (1961-1967) എന്ന സിബിഎസ് പകൽസമയ സോപ്പ് ഓപ്പറയിൽ അഭിനയിക്കുകയും ദി ജിപ്സി മോത്ത്സ് (1969) എന്ന സിനിമയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 1983-ൽ പുറത്തിറങ്ങിയ ഹാർട്ട് ലൈക്ക് എ വീൽ എന്ന ചിത്രത്തിലെ അഭിനയത്തിന്റെപേരിൽ അവർ ഗോൾഡൻ ഗ്ലോബ് അവാർഡിനും ദി പ്രിൻസ് ഓഫ് പെൻസിൽവാനിയയിലെ (1988) വേഷത്തിന് ഒരു ഇൻഡിപെന്റന്റ് സ്പിരിറ്റ് അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഡൈ ഹാർഡ് (1988) ഡൈ ഹാർഡ് 2 (1990) എന്നീ ആക്ഷൻ ചിത്രങ്ങളിലെ ഹോളി ജെന്നെറോ മക്ക്ലെയ്ൻ എന്ന കഥാപാത്രത്തിലൂടെയും ദെ ഷൂട്ട് ഹോഴ്സ്, ഡോഡ് ദെ? (1969), ലവേഴ്സ് ആൻഡ് അദർ സ്ട്രേഞ്ചേർസ് (1970), ബോണാൻസ എന്ന ടെലിവിഷൻ പരമ്പര (1969, 1972 മൈക്കൽ ലാൻഡന്റെ ജോഡിയായി പ്രത്യക്ഷപ്പെട്ടു), പ്രീസ്യൂംഡ് ഇന്നസെന്റ് (1990), നീഡ്ഫുൾ തിംഗ്സ് (1993) എന്നിവയിലെ വേഷങ്ങളിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. അതുപോലെതന്നെ മറ്റ് പല പ്രമുഖ ചലച്ചിത്ര വേഷങ്ങളും ബെഡെലിയയ്ക്ക് ലഭിച്ചിട്ടുണ്ട്.
ബോണി ബെഡെലിയ | |
---|---|
Bedelia in The New Land (1974). | |
ജനനം | ബോണി ബെഡെലിയ കൽക്കിൻ (1948-03-25) മാർച്ച് 25, 1948 (76 വയസ്സ്) ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്. |
തൊഴിൽ | നടി |
സജീവ കാലം | 1957–ഇതുവരെ |
ജീവിതപങ്കാളി(കൾ) | Ken Luber
(m. 1969; div. 1980)Michael MacRae (m. 1995) |
കുട്ടികൾ | 2 |
ബന്ധുക്കൾ | Kit Culkin (brother) Macaulay Culkin (nephew) Kieran Culkin (nephew) Rory Culkin (nephew) |
ടെലിവിഷൻ വേഷങ്ങൾക്ക് ബെഡെലിയ രണ്ട് എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ നേടിയിട്ടുണ്ട്. 2001 മുതൽ 2004 വരെ ലൈഫ് ടൈം ടെലിവിഷൻ നാടക പരമ്പരയായ ദി ഡിവിഷനിൽ ബെഡെലിയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് എൻബിസി നാടക പരമ്പരയായ പാരന്റ്ഹുഡ് (2010–2015) ൽ കാമിൽ ബ്രാവെർമാൻ എന്ന കഥാപാത്രമായി അഭിനയിച്ചു.