ബോക്സൈറ്റ്
കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപണമുള്ള പ്രേദേശം കാസർഗോഡില്ലേ നീലേശ്യരം ആണ് / From Wikipedia, the free encyclopedia
അലുമിനിയത്തിന്റെ പ്രധാന അയിരുകളിൽ ഒന്നാണ് ബോക്സൈറ്റ്. ഗിബ്സൈറ്റ് (Al(OH)3), ബൊഹമൈറ്റ്γ-AlO(OH) , ഡയാസ്പോസ് α-AlO(OH), എന്നിവയും, ഇരുമ്പിന്റെ ഓക്സൈഡുകളായ ഗോഥൈറ്റ്, ഹെമറ്റൈറ്റ്, കളിമൺ ലവണമായ (മിനറൽ) കയോലിനൈറ്റ്, വളരെ ചെറിയ അളവിൽ അനറ്റേസ് (TiO2) എന്നിവയും ചേർന്നാണ് സാധാരണയഅയി ബോക്സൈറ്റ് കാണപ്പെടുന്നത്. 1821-ൽ പിയറേ ബെർതിയെ ഫ്രാൻസിലെ ലെ ബൗ-ദ-പ്രൊവാൻസിൽ (Les Baux-de-Provence) കണ്ടെത്തിയ ഇതിന് സ്ഥലനാമത്തിനു സദൃശമായ ബോക്സൈറ്റ് എന്ന നാമം സിദ്ധിച്ചു.