ബെർമുഡ ട്രയാംഗിൾ
വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിർവചിക്കപ്പെട്ടിട്ടുള്ള പ്രദേശം / From Wikipedia, the free encyclopedia
ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെർമുഡ ത്രികോണം അഥവാ ബെർമുഡ ട്രയാംഗിൾ (Bermuda Triangle). ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ഇപ്രകാരമറിയുന്നത്. ഏതാണ്ട് 3,90,000 ച.കി.മീ വിസ്തീർണ്ണമുണ്ട് ഈ പ്രദേശത്തിന്. ഇവിടെ പല കപ്പലുകളും വിമാനങ്ങളും നിഗൂഢസാഹചര്യങ്ങളിൽ അപ്രത്യക്ഷമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ മിക്കവയും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ് ഇന്ന് ഇതിലൂടെ കപ്പലുകളും വിമാങ്ങളും സഞ്ചരിക്കുന്നുണ്ട്[1]. അപ്രത്യക്ഷമാകാൻ സാധ്യതയുള്ള പ്രദേശമെന്ന ആശയം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഉയർന്നുവന്നു. എന്നാൽ മിക്ക പ്രശസ്ത സ്രോതസ്സുകളും എന്തെങ്കിലും ദുരൂഹതയുണ്ടെന്ന ആശയം തള്ളിക്കളയുന്നു.[2] [3][4]
വസ്തുതകൾ ബെർമുഡ ട്രയാംഗിൾ, Classification ...
ബെർമുഡ ട്രയാംഗിൾ | |
---|---|
Classification | |
Grouping | Paranormal places |
Description | |
അറിയപ്പെടുന്ന മറ്റൊരു പേര് | Devil's Triangle |
രാജ്യം | International waters, The Bahamas |
Status | അർബൻ ലെജന്റ് |
അടയ്ക്കുക