![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/13/Benjamin_Jonson_by_Abraham_van_Blyenberch.jpg/640px-Benjamin_Jonson_by_Abraham_van_Blyenberch.jpg&w=640&q=50)
ബെൻ ജോൺസൻ (സാഹിത്യകാരൻ)
From Wikipedia, the free encyclopedia
നവോത്ഥാനകാലത്തെ ഒരു ഇംഗ്ലീഷ് നാടകകൃത്തും കവിയും നടനും ആയിരുന്നു ബെഞ്ചമിൻ ജോൺസൻ (ജൂൺ 11, 1572 - ഓഗസ്റ്റ് 6, 1637). വില്യം ഷേക്സ്പിയറിന്റെ സമകാലീനനായിരുന്ന അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത് വോൾപോൺ, ദി ആൽക്കെമിസ്റ്റ്, ബർത്തലോമ്യൂ ഫെയർ തുടങ്ങിയ ഹാസ്യനാടകങ്ങളുടേയും കുറേ ഭാവഗീതങ്ങളുടേയും പേരിലാണ്. എലിസബത്തൻ കാലത്തിനുശേഷം വന്ന ജേക്കബിയൻ, കരോളിയൻ, ക്രോംവെല്ലിയൻ കാലങ്ങളിലെ ഇംഗ്ലീഷ് നാടകകൃത്തുക്കളേയും കവികളേയും ജോൺസൻ വളരെയേറെ സ്വാധീനിച്ചു. വിപുലമായ പുസ്തകപരിചയവും അടങ്ങാത്ത വിവാദപ്രേമവും ജോൺസന്റെ സവിശേഷതകളായിരുന്നു.
ബെൻ ജോൺസൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബെൻ ജോൺസൻ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |