ആണവ പരീക്ഷണം From Wikipedia, the free encyclopedia
ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ പൊതുവേ അറിയപ്പെടുന്ന കോഡ്നാമമാണ് ബുദ്ധൻ ചിരിക്കുന്നു അഥവാ ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ. [1][2]. 1974 മേയ് 18 രാവിലെ ഇന്ത്യൻ പ്രാമാണിക സമയം 08.05-നായിരുന്നു പരീക്ഷണം. രാജസ്ഥാനിലെ ജയ്സാൽമൈർ ജില്ലയിലെ പൊഖ്റാനിലെ ഇന്ത്യൻ ആർമി ബേസായ പൊഖ്റാൻ പരീക്ഷണ റേഞ്ചിലാണ് ഈ പരീക്ഷണം നടത്തിയത്. ഐക്യ രാഷ്ട്ര സഭയിലെ അഞ്ച് സ്ഥിരാംഗങ്ങളല്ലാതെ വേറൊരു രാജ്യം അണുപരീക്ഷണം നടത്തുന്നത് നടാടെയായിരുന്നു. ബോംബിന്റെ പ്രഹരശേഷി 8 കിലോടൺ ആയിരുന്നു..[3]
പൊഖ്റാൻ-I ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ | |
---|---|
Country | ഇന്ത്യ |
Test site | പൊഖ്റാൻ |
Period | മേയ് 1974 |
Number of tests | 1 |
Test type | Underground tests |
Device type | Fission |
Max. yield | 8 kilotons of TNT (33 TJ) |
Navigation | |
Previous test | ഇല്ല |
Next test | പൊഖ്റാൻ-II |
1944-ൽ ടാറ്റാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിച്ച ഹോമി ജഹാംഗീർ ഭാഭാ 1944-ൽ തന്നെ ഇന്ത്യയിൽ ആണവായുധങ്ങളുടെ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടിരുന്നു[4] 1945-ൽ മാൻഹട്ടൻ പ്രൊജക്ടിൽ പങ്കാളിയായതിനുശേഷം ആണവശാസ്ത്രജ്ഞൻ പി.എസ്.ഗില്ലും അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു[4]. ഭൗതികശാസ്ത്രജ്ഞനായ രാജ രാമണ്ണയും ആണവായുധ പരീക്ഷണ പദ്ധതിയിൽ സുപ്രധാനപങ്ക് വഹിച്ചു[4].
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനുശേഷം പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഹോമി ജെ. ഭാഭയുടെ നേതൃത്വത്തിൽ ആണവപരീക്ഷണത്തിന് സാങ്കേതികാനുമതി നൽകി. സമാധാനലക്ഷ്യങ്ങൾക്കായി ആണവപരീക്ഷണങ്ങൾ നടത്താനുള്ള ആണവോർജ്ജ നിയമം-1948 ഉം പാസാക്കപ്പെട്ടു[4]. ഇന്ത്യ ആണവ-നിരായുധീകരണത്തിനായി അന്താരാഷ്ട്രതലത്തിൽ ഇടപെട്ടിരുന്നുവെങ്കിലും സ്വയം ഒപ്പിടാൻ തയ്യാറായില്ല[5].
ഇന്ത്യ 1998-ൽ രണ്ടാമത്തെ ആണവ പരീക്ഷണമായ ഓപ്പറേഷൻ ശക്തിയും പൊഖ്റാനിലാണ് നടത്തിയത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.