ബീറ്റ
ഗ്രീക്ക് അക്ഷരമാലയിലെ രണ്ടാം അക്ഷരം / From Wikipedia, the free encyclopedia
ഗ്രീക്ക് അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമാണ് ബീറ്റ (ഇംഗ്ലീഷ്: Beta UK: /ˈbiːtə/ or US: /ˈbeɪtə/; വലിയക്ഷരം:Β, ചെറിയക്ഷരം:β, or cursive ϐ; പുരാതന ഗ്രീക്ക്: βῆτα bē̂ta or Modern Greek: βήταcode: ell promoted to code: el víta). ഗ്രീക്ക് സംഖ്യാക്രമത്തിൽ ഇതിന് 2ന്റെ സ്ഥാനമാണ്. ബീറ്റയെ വലിയക്ഷരത്തിൽ "Β"എന്നും, ചെറിയക്ഷരത്തിൽ "β"എന്നും എഴുതുന്നു പുരാതന ഗ്രീക്കിൽ, ബീറ്റ voiced bilabial plosive /b/ ശബ്ദത്തെയാണ് സൂചിപ്പിച്ചിരുന്നത്. ആധുനിക ഗ്രീക്കിൽ, ഇത് voiced labiodental fricative /v/നെ കുറിക്കുന്നു. ബീറ്റയിൽനിന്നും പരിണമിച്ച് ഉണ്ടായ ചില അക്ഷരങ്ങളാണ് റോമൻ അക്ഷരം ബിയും ⟨B⟩ സിറിലിക് അക്ഷരം ബിയും ⟨Б⟩ വിയും⟨В⟩.