ഇന്ത്യൻ ആർക്കിടെക്റ്റ് From Wikipedia, the free encyclopedia
പ്രശസ്ത ഇന്ത്യൻ വാസ്തുശില്പിയാണ്[1] ബാലകൃഷ്ണ വിതാൽദാസ് ദോഷി എന്ന ബി. വി. ദോഷി. 1927ൽ പൂനെയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ഇദ്ദേഹം ഇന്ത്യൻ വാസ്തുവിദ്യയ്ക്കുനൽകിയ സംഭാവനകൾ അനവധിയാണ്. ബെംഗളൂരുവിലെ ഐ. ഐ. എം ഇൽ ദോഷി രൂപകല്പന ചെയ്ത മന്ദിരങ്ങൾ ലോകപ്രശസ്തമാണ്.[2] 2018-ൽ, പ്രിറ്റ്സ്കെർ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ ആർക്കിടെക്റ്റായി ഇദ്ദേഹം.[3]
ബി.വി. ദോഷി | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
കലാലയം | ജെ.ജെ. സ്കൂൾ ഓഫ് ആർക്കിടെക്ചർ, മുംബൈ |
പുരസ്കാരങ്ങൾ | പദ്മ ശ്രീ Ordre des Arts et des Lettres പ്രിറ്റ്സ്കർ പുരസ്കാരം |
Practice | വാസ്തു ശില്പ കൺസൽറ്റന്റ്സ് |
Buildings | ഐഐഎം-ബാംഗ്ലൂർ |
മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു ബി. വി. ദോഷിയുടെ ജനനം.[4] മുംബൈയിലെ ജെ.ജെ സ്കൂൾ ഓഫ് ആർട്സിലായിരുന്നു ദോഷി വിദ്യ അഭ്യസിച്ചത്.
1951-54 കാലയളവിൽ പാരിസിൽ വെച്ച് ലെ കൂർബസിയയോടൊപ്പം ദോഷി പ്രവർത്തിച്ചിരുന്നു. പിന്നീട് ലെ കൂർബസിയേയുടെ ഇന്ത്യയിലെ നിർമ്മാണപദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ദോഷി അഹമ്മദാബാദിൽ എത്തി. 1955ൽ വാസ്തുശില്പ എന്ന നാമധേയത്തിലുള്ള അദ്ദേഹത്തിന്റെ സ്റ്റുഡിയോ സ്ഥാപിതമായി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.