ബാലചന്ദ്രൻ ചുള്ളിക്കാട്
ഇന്ത്യൻ ചലചിത്ര അഭിനേതാവ്- മലയാള കവി / From Wikipedia, the free encyclopedia
മലയാളകവിയും അഭിനേതാവുമാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. സച്ചിദാനന്ദൻ, കടമ്മനിട്ട തലമുറയെ പിന്തുടർന്നു വന്ന ബാലചന്ദ്രൻ ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും ആവിഷ്കരണതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തി. [അവലംബം ആവശ്യമാണ്] മലയാളകവിതയിൽ അദൃഷ്ടപൂർവങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചനാ സവിശേഷതകളായി ശ്രദ്ധിക്കപ്പെടുന്നു.
വസ്തുതകൾ ബാലചന്ദ്രൻ ചുള്ളിക്കാട്, തൊഴിൽ ...
ബാലചന്ദ്രൻ ചുള്ളിക്കാട് | |
---|---|
തൊഴിൽ | കവി
നടൻ ഗാനരചയ്താവ് |
ദേശീയത | ഇന്ത്യൻ |
ശ്രദ്ധേയമായ രചന(കൾ) | അമാവാസി
ഗസൽ ഡ്രാകുള |
അവാർഡുകൾ | ദേശീയ ചലച്ചിത്ര പുരസ്കാരം- മികച്ച നോൺ ഫീച്ചർ ഫിലിം നാരേശന് / വോയിസ് ഓവർ |
പങ്കാളി | വിജയലക്ഷ്മി |
കുട്ടികൾ | അപ്പു |
ബന്ധുക്കൾ | ശ്രുതി- മരുമകൽ |
അടയ്ക്കുക