ബാബസാഹിബ് അംബേദ്കർ
ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ / From Wikipedia, the free encyclopedia
ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ (മറാത്തി: डॉ. भीमराव आंबेडकर) (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ .ബ്രീട്ടീഷ് ഇന്ത്യയിലെ മ്ഹൌ (ഇപ്പോൾ മധ്യപ്രദേശ്) സ്ഥലത്തെ ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. 1990 ൽ ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന മരണാനന്തര ബഹുമതിയായി അംബേഡ്കറിന് സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.[3][4][5][6][7][8]
ഭീം റാവു അംബേദ്കർ | |
---|---|
കേന്ദ്ര നീതിന്യായവകുപ്പ് മന്ത്രി(ഇന്ത്യ) | |
ഓഫീസിൽ 15 ആഗസ്റ്റ് 1947 – സെപ്റ്റംബർ 1951 | |
പ്രധാനമന്ത്രി | ജവഹർലാൽ നെഹ്രു |
മുൻഗാമി | പദവി തുടങ്ങുന്നു |
പിൻഗാമി | ചാരുചന്ദ്ര ബിശ്വാസ് |
ഭരണഘടനാനിർമ്മാണക്കമ്മറ്റിയുടെ ചെയർമാൻ | |
ഓഫീസിൽ 29 ആഗസ്റ്റ് 1947 – 24 ജനുവരി 1950 | |
പ്രധാനമന്ത്രി | ജവഹർലാൽ നെഹ്രു |
കേന്ദ്ര തൊഴിൽമന്ത്രി , വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ | |
ഓഫീസിൽ 1942–1946 | |
മുൻഗാമി | ഫിറോസ് ഖാൻ നൂർ |
പിൻഗാമി | പദവി ഇല്ലാതായി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1891-04-14)14 ഏപ്രിൽ 1891 മഹാവൂ, സെന്റൽ പ്രോവിൻസ്, ഇന്ത്യ (ഇപ്പോൾ മധ്യപ്രദേശ് ) |
മരണം | 6 ഡിസംബർ 1956(1956-12-06) (പ്രായം 65) ഡൽഹി, ഇന്ത്യ |
രാഷ്ട്രീയ കക്ഷി | സമതാ സൈനിക് ദൾl, സ്വതന്ത്ര ലേബർ പാർട്ടി(ഇന്ത്യ), ഷെഡ്യൂൾഡ്കാസ്റ്റ് ഫെഡറേഷൻ |
പങ്കാളികൾ | |
അൽമ മേറ്റർ |
|
തൊഴിൽ | നിയമവിദ്ഗ്ധൻ, സാമ്പത്തികശാസ്ത്രജ്ഞൻ, സാമൂഹ്യപരിഷ്കർത്താവ് |
അവാർഡുകൾ | ഭാരതരത്ന (മരണാനന്തരം) |
ഒപ്പ് | |
സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി. പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. അങ്ങനെ അംബേദ്കർ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി. 1947 ഓഗസ്റ്റ് 29 ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949 ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 103 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.
പല സാമൂഹിക[9] - സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളിൽ നിന്ന് അംബേദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേഡ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.