From Wikipedia, the free encyclopedia
ബാദ്ഘീസ് പ്രവിശ്യ (Pashto/ പേർഷ്യൻ: بادغیس) അഫ്ഘാനിസ്ഥാനിലുള്ള 34 പ്രവശ്യകളിൽ വടക്കൻ അതിർത്തിയിലുള്ള ഒരു പ്രവിശ്യ ആകുന്നു. തുർക്കുമെനിസ്ഥാൻ രാജ്യത്തിനടുത്താണിതു കിടക്കുന്നത്. പേർഷ്യൻ, പഷ്തൂൺ ഭാഷകളിൽ കാറ്റുകളുടെ രാജ്യം എന്നാണിതിന്റെ അർഥം. ഉത്തരഭാഗത്തുള്ള സ്റ്റെപ്പികളിൽനിന്നും അടിക്കുന്ന കാറ്റുകളെയാണിവിടെ ഉദ്ദേശിക്കുന്നത്. മർഗബ് എന്ന നദിയാണിവിടെ ജലമെത്തിക്കുന്നത്. സറാഖ്സ് മരുഭൂമി വരെ ഈ പ്രവിശ്യയുടെ ഉത്തരഭാഗം നീണ്ടു കിടക്കുന്നു. 1964ൽ ഹെറാത്ത്, മെയ്മനെഹ് പ്രവിശ്യകളുടെ ഭാഗങ്ങൾ ചേർത്താണ് രൂപീകരിച്ചത്. [2] 1964 ൽ ഹെറാത്ത് പ്രവിശ്യയുടെയും മെയ്മാനെ പ്രവിശ്യയുടെയും ഭാഗങ്ങൾ ഛേദിച്ചെടുത്താണ് ഈ പ്രദേശം രൂപവത്കരിച്ചത്. പ്രദേശത്തിൻറെ മൊത്തം വിസ്തൃതി 20,591 ചതുരശ്ര കിലോമീറ്റർ ആണ്.[3] 34 പ്രവിശ്യകളിൽ ഏറ്റവും കുറച്ചു വികസിതമായ പ്രവിശ്യയായി ഇതിനെ കരുതുന്നു. ഈ പ്രവിശ്യയുടെ മദ്ധ്യം ക്വല ഇ നൗ ആകുന്നു.
Badghis بادغیس | |
---|---|
Province of Afghanistan | |
A village in Badghis | |
Location within Afghanistan | |
Districts prior to 2005 realignment | |
Country | Afghanistan |
Provincial seat | Qala i Naw |
Districts | 7
|
• Governor | Jamaluddin Ishaq |
• ആകെ | 20,590.6 ച.കി.മീ.(7,950.1 ച മൈ) |
• ജലം | 0 ച.കി.മീ.(0 ച മൈ) |
(2013)[1] | |
• ആകെ | 499,393 |
• ജനസാന്ദ്രത | 20.9/ച.കി.മീ.(54/ച മൈ) |
• Ethnic groups | Tajiks, Pashtuns, Uzbeks, Turkmen |
• Languages | Dari Persian, Pashto, Turkmen |
ISO കോഡ് | AF-BDG |
ഇപ്പോഴത്തെ ഗവർണർ ജമാലുദ്ദിൻ ഇഷാക് ആകുന്നു. പ്രവിശ്യാ പുനർ നിർമ്മാണ സംഘം ഈ പ്രവിശ്യയിൽ പ്രവർത്തിക്കുന്നു. പ്രവിശ്യാ പുനർ നിർമ്മാണ സംഘത്തിനെ സ്പെയിനിൽ നിന്നുള്ള ഒരു സംഘമാണ് നയിക്കുന്നത്.
കൃഷിയാണ് ജനങ്ങളുടെ പ്രധാന തൊഴിൽ. മുർഖബ് നദിയുടെ സാന്നിദ്ധ്യം ജലസേചനസൗക്ര്യം വർദ്ധിപ്പിച്ചു. ഇതു കൃഷിക്കു വളരെ സഹായകമാണ്. പക്ഷെ, 1990കളിലും 2000ത്തിലും ഇവിടെ കടുത്ത വരൾച്ച അനുഭവപ്പെട്ടിരുന്നു. പട്ടിണി കാരണം പതിനായിരക്കണക്കിനു ജനങ്ങൾക്ക് ഹെറാത്ത് പ്രവിശ്യയിലെ ക്യാമ്പുകളിൽ ദുരിതം അനുഭവിക്കേണ്ടിവന്നു. അതിനുശേഷം സാഹചര്യം മാറിയിട്ടുണ്ട്. പിസ്താശി എന്ന കശുവണ്ടി വർഗ്ഗത്തിൽപ്പെട്ട മരം ഇവിടെ നന്നായി വളരുന്നു. ഇതിന്റെ വിത്തുകൾ വളരെ വാണിജ്യപ്രാധാന്യമുള്ളതാണ്. അഫ്ഘാനിസ്ഥാനിലെ പരവതാനിനിർമ്മാണത്തിന്റെ കേന്ദ്രം ഇവിടെയാണെന്നു പറയാം. [4]
ആവശ്യത്തിനു ഗതാഗതസൗകര്യമില്ലാതെ ജനങ്ങൾ കഷ്ടപ്പെടുന്നു. ക്വല ഇ നൗ എന്ന സ്ഥലത്ത് ഒരു വിമാനത്താവളമുണ്ട്. ഭാരംകുറഞ്ഞ വിമാനങ്ങൾമാത്രമേ ഇവിടെയിറങ്ങൂ. 2012ൽ 233 കിലോമീറ്റർ നീളമുള്ള ഒരു റിങ് റോഡ് നിർമ്മാണമാരംഭിച്ചിട്ടുണ്ട്. ഇത് ഹെറാത്തിനെ മസാ-ഇ-ഷറീഫുമായി ബന്ധിപ്പിക്കും. അങ്ങനെ ബാദ്ഘീസിനെ അഫ്ഘാനിസ്ഥാന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കും. [5] Work on a 233 km section of the Afghan ring road has started in 2012.[6]
2005ൽ 11.6% വീടുകളിൽ ശുദ്ധജലം ലഭ്യമായിരുന്നെങ്കിൽ 2011ൽ ഇത് വെറും 1% ആയി. പക്ഷെ, ഒരു ഡോക്ടറുടെ സാന്നിധ്യത്തിൽ നടക്കുന്ന പ്രസവം 15%ൽ നിന്നും 2011ൽ 17% ആയി. [7][7]
വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം, 457 സ്കൂളുകൾ ഉള്ളതിൽ 75 ഹൈസ്കൂളുകൾ മാത്രമെയുള്ളു. ബാക്കിയെല്ലാം പ്രാഥമിക പാഠശാലകളാണ്. 120,000 വിദ്യാർഥികളിൽ 35% പെൺകുട്ടികളാണ്. ഒരു വൊക്കേഷണൽ ട്രൈനിംഗ് സെന്ററും മിഡ്വൈഫ് പരിശീലനകേന്ദ്രവും ഉണ്ട്.
വടക്കുപടിഞ്ഞാറൻ അഫ്ഘാനിസ്ഥാനിലെ ഒറ്റപ്പെട്ട പർവ്വതപ്രദേശത്താണ് ബാദ്ഘീസ് പ്രവിശ്യ സ്ഥിതിചെയ്യുന്നത്. ഹെറാത്ത്, ഘോർ, ഫര്യാബ് എന്നീ അഫ്ഘാനിസ്ഥാൻ പ്രവിശ്യകളും ടർക്കുമേനിസ്ഥാനും അതിർത്തി പങ്കിടുന്നു. ഉത്തര ഭാഗത്ത് മുർഘബ് നദിയും ദക്ഷിണ ഭാഗത്ത് ഹരി-റുദ് നദിയും ഒഴുകുന്നു.
രാജ്യത്തെ ഏറ്റവും വികസനം കുറഞ്ഞ വിഭാഗമായി ഇതിനെ കണക്കാക്കുന്നു. ക്വില ഇ നൗ എന്ന ചെറിയ പട്ടണമാണ് ഈ പ്രവിശ്യയുടെ കേന്ദ്രം. [8]According to AIMS and NPS, the population of Badghis consists of 62% Tajik, 28% Pashtun, 5% Uzbek, 3% Turkmen, and 2% Baloch.[9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.