![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b4/Agathokles_portrait.jpg/640px-Agathokles_portrait.jpg&w=640&q=50)
ബാക്ട്രിയയിലെ അഗാതോക്ലിസ്
From Wikipedia, the free encyclopedia
അഗാതോക്ലിസ് ഡികായോസ് (ഗ്രീക്ക്: Ἀγαθοκλῆς ὁ Δίκαιος ; വിശേഷണത്തിന്റെ അർത്ഥം: "നീതിമാനായ") 190ബി.സി.ഇ - 180 ബി.സി.ഇ കാലഘട്ടത്തിൽ ഭരിച്ചിരുന്ന ഒരു ഗ്രീക്കോ-ബാക്ട്രിയൻ / ഇന്തോ-ഗ്രീക്ക് രാജാവായിരുന്നു. ബാക്ട്രിയയ്ക്കും സിന്ധു-ഗംഗാ സമതലങ്ങൾക്കും ഇടയിലുള്ള പരോപാമിസേഡിന്റെ ചുമതലയുള്ള ഡിമിട്രിയസിന്റെ മകനും അദ്ദേഹത്തിന്റെ ഉപ രാജാക്കന്മാരിൽ ഒരാളുമായിരിക്കാം അഗാതോക്ലിസ്. അങ്ങനെയാണെങ്കിൽ, യൂത്തിഡെമസിന്റെ ചെറുമകനായിരുന്നു അദ്ദേഹം. തന്റെ നാണയങ്ങളിൽ Βασιλεὺς Θεός (ഗ്രീക്ക്), അതായത്, ബസിലിയസ് തിയോസ് ("ദൈവമായ രാജാവ്", ) എന്ന് അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.
നീതിമാനായ(Δίκαιος) അഗാതോക്ലിസ് | |
---|---|
![]() | |
അഗാതോക്ലിസ് | |
ഭരണകാലം | 190–180 ബി.സി.ഇ |
മുൻഗാമി | പംതാലിയോൺ |
പിൻഗാമി | അപ്പോളോഡോട്ടസ് ഒന്നാമൻ അല്ലെങ്കിൽ ആന്റിമാക്കസ് ഒന്നാമൻ |
പിതാവ് | ഡിമിട്രിയസ് ഒന്നാമൻ |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/ba/Coin_of_the_Bactrian_king_Agathokles.jpg/640px-Coin_of_the_Bactrian_king_Agathokles.jpg)
മുൻവശം : രാജാവ് അഗാതോക്ലിസ്.
പിൻവശം: ഗ്രീക്ക് ദേവതയായ ഹെകേറ്റിനെ കയ്യിൽ പിടിച്ചിരിക്കുന്ന സ്യൂസ് .[1]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/c/c4/Agathokles_middle-aged.jpg/640px-Agathokles_middle-aged.jpg)
അഗാതോക്ലിസ്, പംതലിയോൺ രാജാവിന്റെ സമകാലികനോ ഒരു പിൻഗാമിയോ ആയിരുന്നു. ഗ്രീക്കോ-ബാക്ട്രിയൻ പ്രദേശത്തിന്റെ നിയന്ത്രണം തട്ടിയെടുത്ത യൂക്രറ്റൈഡ്സ് അദ്ദേഹത്തെ ആക്രമിച്ച് വധിച്ചതായി കരുതുന്നു. അദ്ദേഹത്തിന്റെ വിപുലമായ നാണയങ്ങൾക്കുപുറമെ അഗാതോക്ലിസിനെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ.