![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/26/Bako_NP.jpg/640px-Bako_NP.jpg&w=640&q=50)
ബാക്കൊ ദേശീയോദ്യാനം
From Wikipedia, the free encyclopedia
ബാക്കൊ ദേശീയോദ്യാനം മലേഷ്യയിലെ സാരാവാക് സംസ്ഥാനത്തെ കുച്ചിംഗ് ഡിവിഷനിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1957 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം, സാരവാക്കിലെ ഏറ്റവും പഴയ ദേശീയോദ്യാനമാണ്. ബാക്കോ, കുച്ചിങ്ങ് നദീമുഖങ്ങളിൽ മുവാര ടെബാസ് ഉപദ്വീപിൻറെ അറ്റത്തുവരെ 27.27 ചതുരശ്ര കിലോമീറ്ററോളം (10.53 ച മൈൽ) വിസ്തീർണ്ണത്തിൽ ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. കുച്ചിങ്ങിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ (25 മൈൽ) റോഡിലൂടെ സഞ്ചരിച്ച് ഇവിടെയെത്തിച്ചേരാൻ സാധിക്കുന്നു. ദശലക്ഷക്കണക്കിനു വർഷങ്ങളായുള്ള മണൽക്കല്ലുകളുടെ ദ്രവീകരണം കാരണമായി ചെങ്കുത്തായ മലഞ്ചെരുവുകളും കടലിലേക്കുന്തി നിൽക്കുന്ന പാറക്കെട്ടുകളും, വെളുത്ത പഞ്ചസാര മണൽപ്പരപ്പുകളുമടങ്ങിയ തീരപ്രദേശങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. തിരമാലകളുടെ നിരന്തരമായ ആക്രമണത്തിൻറെ ഫലമായി കൊത്തിയെടുക്കപ്പെട്ടതുപോലെയുള്ള അതിമനോഹരമായ രൂപത്തിലുള്ളതും ഇരുമ്പ് നിക്ഷേപത്താൽ സമൃദ്ധമായതും വർണ്ണാഭമായതുമായ കടൽക്കമാനങ്ങളും കടൽച്ചിമ്മിനികളും പാറക്കെട്ടുകളിൽ രൂപന്തരം പ്രാപിച്ചിരിക്കുന്നു. അവയിൽ ഏറ്റവും പ്രശസ്തമായത് ഒരു മൂർഖൻ പാമ്പിൻറെ തലയുടെ ആകൃതിയിൽ തലയുയർത്തി നിൽക്കന്ന ഒന്നാണ്. ഇത് ദേശീയോദ്യാനത്തിൻറ ആസ്ഥാനത്തോ ഏതെങ്കിലും ബീച്ചുകളിൽ നിന്നോ ബോട്ട് സവാരിയ്കിടെ ദർശിക്കുവാൻ സാധിക്കുന്നു. ഈ ശിലാ രൂപീകരണങ്ങളിൽ ചിലത് ദേശീയോദ്യാനത്തിനു ദർശനമായിട്ടുള്ള തെലൂക്ക് ആസാം ബീച്ചിലേയ്ക്കുള്ള പ്രവേശന കവാടത്തിൽ നിന്നു കാണാൻ സാധിക്കുന്നു. കുംപുങ് ബാകോ ഗ്രാമത്തിൽ നിന്നും 20 മിനിറ്റ് മാത്രമുള്ള ബോട്ട് സവാരിയിലൂടെ മാത്രമേ ഈ ദേശീയോദ്യാനത്തിലേയ്ക്ക് എത്തുവാൻ സാധിക്കുകയുള്ളൂ. കുച്ചിങ്ങിൽ നിന്ന് താമസസൗകര്യത്തിനായി ക്യാമ്പ് ഗ്രൌണ്ട് , വനസേനയുടെ ബംഗ്ലാവുകൾ തുടങ്ങിയവ ലഭ്യമാണെങ്കിലും ഒരു ദിവസ യാത്രയായി മാത്രം പലപ്പോഴും ആളുകൾ ഈ ദേശായോദ്യാനം സന്ദർശിക്കാറുണ്ട്.
ബാക്കൊ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Padang scrub at Bako National Park, with N. rafflesiana plant in foreground. | |
Location | Kuching Division, Sarawak, Malaysia |
Coordinates | 1°43′N 110°28′E |
Area | 27 km2 (10 sq mi) |
Established | 1957 |
Governing body | Sarawak Forestry |
സാരാവാക്കിലെ ഏറ്റവും ചെറിയ ദേശീയ പാർക്കുകളിൽ ഒന്നാണ് ബാക്കൊ. എന്നിരുന്നാലും, വൈവിധ്യമുളള ജൈവമേഖലകൾ (മഴക്കാടുകൾ ഉൾപ്പെടെ), സമൃദ്ധമായ വന്യജീവി, കാട്ടരുവികൾ, വെള്ളച്ചാട്ടങ്ങൾ, ഏകാന്തമായ ബീച്ചുകൾ, ട്രെക്കിങ്ങ് പാതകൾ എന്നിവയും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നതിനാൽ ഇവിടം വളരെ വ്യത്യസ്തമായ ഒരു അനുഭവം പ്രാദാനം ചെയ്യുന്നു. കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ള വ്യത്യസ്ത ദൈർഘ്യങ്ങളിലുള്ളതും തമ്മിൽ കൂട്ടി യോജിപ്പിച്ചിട്ടുള്ളതുമായ 16 നടപ്പാതകളിലൂടെ ദേശീയോദ്യാനം ചുറ്റിക്കാണുവാൻ സന്ദർശകരെ അനുവദിച്ചിരിക്കുന്നു. ഇതു കൂടാതെ കുംപുങ് ബാകോ അല്ലെങ്കിൽ തെലുക് ആസാം എന്നിവിടങ്ങളിൽ നിന്നുള്ള ബോട്ടുകളിലൂടെ വിവിധ ബീച്ചുകളിലേയ്ക്കും ഭൂമിശാസ്ത്രപരമായി താൽപര്യമുണർത്തുന്ന പാറകളിലെ കടൽച്ചിമ്മിനികൾ രൂപീകരണം പ്രാപിച്ചിരിക്കുന്ന മേഖലകളിലേയ്ക്കും അനായാസമായി പ്രവേശിക്കുവാൻ കഴിയും. ഇത്രയും ഒതുങ്ങിയ പ്രദേശത്ത് അതിവിശാലമായ ആകർഷണങ്ങളും മറ്റു പ്രവർത്തനങ്ങളും സുസാദ്ധ്യമായ ഈ ദേശീയോദ്യാനം സരാവാകിലെ ഏറ്റവും പ്രശസ്തമായ ദേശീയോദ്യാനങ്ങളിലൊന്നായി മാറിയിരിക്കുന്നു.[അവലംബം ആവശ്യമാണ്]
"ദ അമേസിങ്ങ് റെയിസ് ഏഷ്യ 1" എന്ന അമേരിക്കൻ പരമ്പരയെ അടിസ്ഥാനമാക്കിയുള്ള റിയാലിറ്റി ടെലിവിഷൻ ഗെയിം ഷോയുടെ സേവനത്തിനുള്ള അവസാനത്തെ തങ്ങൽ കേന്ദ്രമായിരുന്നു ആയിരുന്നു ഇത്