ബബിൾ സോർട്ട്
From Wikipedia, the free encyclopedia
ഒരു അടുക്കിലെയോ പട്ടികയിലെയോ സംഖ്യകളെയും മറ്റും ക്രമത്തിലാക്കാൻ ഉപയോഗിക്കുന്ന ഒരു ക്രമീകരണ അൽഗൊരിതമാണ് ബബിൾ ക്രമീകരണം (Bubble Sort) അഥവാ കുമിള ക്രമീകരണം. വിവരിക്കാൻ എളുപ്പമുള്ളതും, സമയസങ്കീർണ്ണത കൂടിയതിനാൽ വളരെ സമയമെടുക്കുന്നതുമായ ഒരു ക്രമീകരണ അൽഗൊരിതമാണിത്. അംഗങ്ങളുള്ള ഇൻപുട്ട് ക്രമപ്പെടുത്താനായിക്കൊണ്ട് ഈ അൽഗൊരിതത്തിന് വേണ്ടുന്ന സമയസങ്കീർണ്ണത
ഉം സ്ഥലസങ്കീർണ്ണത
ഉമാണ്. ഒരു സ്വസ്ഥല അൽഗൊരിതമാണ് (in-place algorithm) ഇത് എന്നതിനാൽ ഇൻപുട്ടിന് പുറമെ
മെമ്മറി മാത്രമേ ഇതിന് ആവശ്യമുള്ളൂ.
![]() സംഖ്യകളുടെ ഒരു ലിസ്റ്റിൽ ബബിൾ സോർട്ട് നടക്കുമ്പോൾ സംഭവിക്കുന്നത്. | |
കുടുംബം | സോർട്ടിങ്ങ് അൽഗൊരിതം |
---|---|
ദത്തസങ്കേതം | അടുക്ക് |
കൂടിയ സമയസങ്കീർണ്ണത | |
കുറഞ്ഞ സമയസങ്കീർണ്ണത | |
ശരാശരി സമയസങ്കീർണ്ണത | |
കൂടിയ സ്ഥലസങ്കീർണ്ണത | ആകെ |
Optimal | അല്ല |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/8/83/Bubblesort-edited-color.svg/320px-Bubblesort-edited-color.svg.png)
ക്രമത്തിലല്ലാത്തവയും അടുത്തടുത്തുള്ളവയുമായ സംഖ്യകളെ പരസ്പരം ആവർത്തിച്ചാവർത്തിച്ച് മാറ്റുന്നതു വഴിയാണ് ബബിൾ ക്രമീകരണം സംഖ്യകളെ ക്രമീകരിക്കുന്നത്. ക്രമീകരിക്കപ്പെട്ട സംഖ്യകൾ കുമിളകളെപ്പോലെ (bubbles) പട്ടികയുടെ ഒരു ഭാഗത്തേക്കു പോകുന്നു എന്നതിനാലാണ് ഈ അൽഗൊരിതത്തിന് പേര് ലഭിച്ചത്. സംഖ്യകളെ താരതമ്യം ചെയ്ത് ക്രമീകരിക്കുന്നതിനാൽ ഇത് ഒരു താരതമ്യ സോർട്ട് ആണ്.