ബന്ദ അക്കെ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ബന്ദ അക്കെ, ഇന്തോനേഷ്യയിലെ അക്കെ പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 35 മീറ്റർ ഉയരത്തിൽ സുമാത്ര ദ്വീപിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. 2000 ലെ സെൻസസ് അനുസരിച്ച് നഗരത്തിലെ ആകെ ജനസംഖ്യ 219,070 ആയിരുന്നു.[3] ഈ നഗരത്തിന്റെ വിസ്തൃതി 64 ചതുരശ്ര കിലോമീറ്റർ ആണ്. ഇന്തോനേഷ്യയുടെ വടക്കുപടിഞ്ഞാറേ അറ്റത്ത് അക്കെ നദീമുഖത്താണ് ബന്ദ അക്കെ നഗരം സ്ഥിതി ചെയ്യുന്നത്. പതിനാഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അക്കെ സുൽത്താനേറ്റിന്റെ തലസ്ഥാനമായും കേന്ദ്രസ്ഥാനമായും പ്രവർത്തിച്ചിരുന്ന ഈ നഗരം യഥാർത്ഥത്തിൽ ബന്ദർ അക്കെ ദാറുസ്സലാം കണ്ഡാങ് എന്ന പേരിൽ സ്ഥാപിക്കപ്പെട്ടു. അതു പിന്നീട് ഈ ബന്ദർ അക്കെ ദുറസ്സലാം എന്ന പേരിലേയ്ക്കും തുടർന്ന് ഇന്ന് അറിയപ്പെടുന്ന ബന്ദ അക്കെ എന്ന പേരിലേയ്ക്കും മാറുകയുണ്ടായി.
ബന്ദ അക്കെ | |||||||
---|---|---|---|---|---|---|---|
City | |||||||
City of Banda Aceh Kota Banda Aceh | |||||||
Other transcription(s) | |||||||
• Jawoë | باندا اچيه | ||||||
From top left : Baiturrahman Grand Mosque, Aceh Tsunami Museum, Seulawah 001 Monument, 2004 Indian Ocean Tsunami Monument, Gunongan Historical Park, Kerkhof Peucut | |||||||
| |||||||
Nickname(s): Kota Serambi Mekkah | |||||||
Motto(s): Saboeh Pakat Tabangun Banda | |||||||
Location within Aceh | |||||||
Coordinates: 5°33′0″N 95°19′0″EID | |||||||
Country | ഇന്തോനേഷ്യ | ||||||
Province | Aceh | ||||||
Founded | 22 April 1205 | ||||||
• Mayor | Aminullah Usman | ||||||
• Vice Mayor | Zainal Arifin | ||||||
• City | 61.36 ച.കി.മീ.(23.69 ച മൈ) | ||||||
• മെട്രോ | 2,93,536 ച.കി.മീ.(1,13,335 ച മൈ) | ||||||
ഉയരം | 0–10 മീ(0–32.9 അടി) | ||||||
(2016)[1] | |||||||
• City | 356,983 | ||||||
• ജനസാന്ദ്രത | 5,800/ച.കി.മീ.(15,000/ച മൈ) | ||||||
• മെട്രോപ്രദേശം | 513,698 | ||||||
• മെട്രോ സാന്ദ്രത | 1.8/ച.കി.മീ.(4.5/ച മൈ) | ||||||
Demonym(s) | Acehnese Warga Aceh (id) Kawom Aceh (ace) | ||||||
• Ethnic groups | Acehnese | ||||||
• Religion | Islam 97.09% Buddhism 1.13% Christianity 0.70% Catholic 0.19% Hinduism 0.02% Others 0.85% [2] | ||||||
• Languages | Indonesian (official) Acehnese (regional) | ||||||
സമയമേഖല | UTC+7 (Indonesia Western Time) | ||||||
Postal code | 23000 | ||||||
Area code | (+62) 651 | ||||||
Vehicle registration | BL XXX XX | ||||||
വെബ്സൈറ്റ് | www |
സുമാത്രയുടെ അഗ്ര ഭാഗത്തു സ്ഥിതിചെയ്യുന്ന ബന്ദ അക്കെ, കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു തന്ത്രപ്രധാനമായ ഗതാഗത, വ്യാപാരകേന്ദ്രമായിരുന്നു. പാശ്ചാത്യ രേഖകളിൽ ഈ നഗരത്തെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം വരുന്നത്, 1292 ൽ മാർക്കോ പോളോയും അദ്ദേഹത്തിന്റെ പര്യവേഷകസംഘവും മുൻകാലത്ത് ഇവിടെ നിലനിന്നരുന്ന ലാമുറി രാജ്യത്തെ 'ലാമ്പ്രി' എന്ന പേരിൽ പരാമർശിക്കപ്പെട്ടിരുന്നതും അറേബ്യയിൽനിന്നുള്ള യാത്രികരെ ഇന്ത്യയിലേയ്ക്കു തുടർന്ന് ഇന്തോനേഷ്യയിലേയ്ക്കും ആകർഷിച്ചിരുന്നതും ഇന്തോനേഷ്യയിലെ യുക്തിസഹമായ ആദ്യ തുറമുഖമായി കണക്കാക്കപ്പെട്ടിരുന്നതുമായ ഈ നഗരം സന്ദർശിച്ചതോടെയാണ്.[4] വടക്കൻ സുമാത്രയിലെ അക്കാലത്തെ പ്രമുഖ രാജ്യമായിരുന്ന സമൂദെര പസായി രാജ്യത്തിന്റെ അധീനതയിൽ ആയിരിക്കുന്നകാലത്ത് പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഇബ്നു ബത്തൂത്തയും ഈ നഗരത്തിൽ സന്ദർശനം നടത്തിയിരുന്നുവെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.[5]
എന്നിരുന്നാലും പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലാക്ക അധീനതയിലാക്കിയതോടെ പ്രദേശത്തിന്റെ ഭൂരിഭാഗവും പിടിച്ചടക്കിയ പോർച്ചുഗീസുകാരുടേയും സാമ്പത്തികനിലയുടെ തകർച്ചയും കാരണമായി പസായി രാജ്യം ക്രമേണ തകരാനിടയായി. പുതുതായി സ്ഥാപിതമായ സുൽത്താനേറ്റ് ഓഫ് അക്കേയിലെ സുൽത്താനായിരുന്ന അലി മുഘായാത് സ്യാഹ് 1520 കളിൽ ഈ പ്രദേശത്തേയ്ക്കു കടന്നു കയറി തന്റെ രാജ്യം വികസിപ്പിക്കുകയും പസായിയുടേയും ഈ പ്രദേശത്തെ മറ്റ് ക്ഷയിച്ചുപോയ രാജ്യങ്ങളുടേയും പ്രദേശത്തിന്മേൽ ബന്ദേ അക്കെ തലസ്ഥാനമായി സുൽത്താനേറ്റ് സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം ഇതിനെ 'രാജാക്കന്മാരുടെ നഗരം' എന്നർത്ഥം വരുന്ന കുട്ടരാജ എന്നു പുനർനാമകരണം ചെയ്തു.
സുൽത്താനേറ്റിന്റെ ദീർഘകാലത്തെ ഭരണത്തിനു ശേഷം, 18 ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അക്കെയുടെ നിയന്ത്രണത്തിനായി ഡച്ചുകാരും ബ്രിട്ടീഷുകാരും തമ്മിലുള്ള തർക്കത്തിലേർപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മലയ് ഉപദ്വീപിലെ അക്കെ പ്രദേശത്തെ കെഡ, പുലാവു പിനാങ് എന്നിവ ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. 1871-ൽ ഡച്ചുകാർ അക്കെയെ ഭീഷണിപ്പെടുത്താൻ തുടങ്ങുകയും 1873 മാർച്ച് 26-ന് ഡച്ചുകാർ അക്കെയിൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. ഡച്ചുകാർ ആ വർഷം തലസ്ഥാനത്തു ബോംബു വർഷിക്കുകയും അക്കെയുടെ കീഴടങ്ങലിനായി നഗരത്തിലെ സുൽത്താന്റെ കൊട്ടാരം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രദേശത്ത് ബ്രിട്ടീഷുകാരിൽ നിന്നു ലഭിച്ചിരുന്ന ഗണ്യമായ സഹായം നഗരത്തിന്റെ ആധുനികവൽക്കരത്തിനും നഗരത്തെ കോട്ട കെട്ടി ശക്തമാക്കുന്നതിനും പ്രയോജനപ്പെട്ടിരുന്നു. നഗരത്തിന്റെ പ്രതിരോധത്തെക്കുറിച്ചു വിലയിരുത്താനാകാതെയിരുന്നതിനാൽ ഡച്ചുകാർക്ക് തീരപ്രദേശങ്ങൾ നഷ്ടമായി. ഡച്ച് യുദ്ധപര്യടന കമാൻഡറായിരുന്ന ജനറൽ ജൊഹാൻ കോഹ്ലർ നഗരത്തിന് ചുറ്റുമുണ്ടായ ഒരു ശണ്ഠയിൽ കൊല്ലപ്പെട്ടത് അവരുടെ ആദ്യ സംരംഭം പരാജയപ്പെടുന്നതിനും കാരണമായി. മാസങ്ങൾക്കുള്ളിൽ നടത്തിയ രണ്ടാമത്തെ ഉദ്യമത്തിൽ ഡച്ചുകാർ നഗരം പിടിച്ചടക്കുന്നതിൽ വിജയിച്ചു. അക്കെ ജനത കീഴടങ്ങുമെന്ന ധാരണയിൽ 1874 ജനുവരിയിൽ ഡച്ചുകാർ തലസ്ഥാനം ലക്ഷ്യാമാക്കി നീങ്ങി. എന്നിരുന്നാലും സംഘർഷം നാട്ടിൻപുറത്തേക്ക് നീങ്ങുകയും അക്കെ ജനങ്ങൾ ഡച്ച് ഭരണത്തെ സജീവമായി എതിർക്കുകയും ചെയ്തു.
1962 ഡിസംബർ 28-ന് ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ സർക്കാരിൽ പ്രവേശിച്ചതിനു ശേഷം, 1963 മേയ് 9-ന് പൊതുഭരണ മന്ത്രാലയവും പ്രാദേശിക സ്വയംഭരണ വിഭാഗവും ചേർന്നു നഗരത്തിന്റെ പേര് ബാന്ദ അക്കെ എന്നു മാറ്റി. 2004 ഡിസംബർ 26-ന് ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സൃഷ്ടിക്കപ്പെട്ട സുനാമി നഗരത്തിൽ ആഞ്ഞടിക്കുകയും ഈ ദുരന്തം 167,000 പേരെ കൊല്ലപ്പെടുകയും നഗരത്തിലെ നിർമ്മിതികളുടെ 60 ശതമാനവും നശിപ്പിക്കുകയും ചെയ്തു. ബന്ദാ അക്കെയുടെ നഗരഭരണം പ്രസിദ്ധീകരികച്ച കണക്കുകൾ പ്രകാരം മെയ് 2012 ൽ ബന്ദ അക്കെ നഗരത്തിൽ 248,727 നിവാസികളുണ്ടായിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.