ബദൈൻ ജരാൻ മരുഭൂമി
From Wikipedia, the free encyclopedia
Badain Jaran Desert (ചൈനീസ്: 巴丹吉林沙漠; പിൻയിൻ: Bādānjílín Shāmò) | |
Desert | |
The landscape of the Badain Jaran Desert | |
രാജ്യം | China |
---|---|
Provinces of China | Inner Mongolia Autonomous Region, Gansu Province, Ningxia Province |
Landmarks | Badain Jilin Temple, Khara Khoto |
Area | 49,000 km2 (18,919 sq mi) |
Biome | desert |
The Badain Jaran lies in the People's Republic of China as a section of the Gobi Desert. |
ബദൈൻ ജരാൻ മരുഭൂമി (ചൈനീസ്: 巴丹吉林沙漠; പിൻയിൻ: Bādānjílín Shāmò) ചൈന ഗാൻസു, നിങ്സിയ, മംഗോളിയായുടെ അന്തർഭാഗം എന്നീ പ്രവിശ്യകളിൽ പരന്നുകിടക്കുന്ന ഒരു മരുഭൂമിയാണ്. 49000 ചതുരശ്ര കിലോമീറ്റർ(19000 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതാണിത്. വലിപ്പത്തിൽ ഇത് ചൈനയിലെ മൂന്നാമത്തെ വലിയ മരുഭൂമിയാണ്.
ഭൂമിയിലെ മരുഭൂമികളിൽ ഏറ്റവും വലിയ പൊക്കമുള്ള മണൽകൂമ്പാരങ്ങളിൽ ചിലത് ഇവിടെയുണ്ട്. ഇവയിൽ ചിലതിന് 500 മീറ്ററിനും മുകളിലാണു പൊക്കം. എന്നാൽ മിക്കതിനും 200 മീറ്ററിനു മുകളിൽ ഉയരം വരും. ലോകത്തെ ഇത്തരം മണൽക്കൂമ്പാരങ്ങളിൽ മൂന്നാമത്തേതാണ് ഇവിടത്തെ ഏറ്റവും വലിയ മണൽക്കൂമ്പാരം.
ഈ മണൽക്കൂമ്പാരങ്ങൾക്കിടയിൽ ഉറവകളോടുകൂടിയ 100 കണക്കിനു തടാകങ്ങൾ സ്ഥിതിചെയ്യുന്നു. ഇവയിൽ ചിലവ ശുദ്ധജലം നിറഞ്ഞതും മറ്റുള്ളവ ഉപ്പുതടാകങ്ങളുമാണ്. ഈ തടാകങ്ങളുടെ സാന്നിദ്ധ്യമാണ് ഈ മരുഭൂമിക്ക് ഈ പേരു നൽകിയത്. മംഗോളിയനിൽ "വിചിത്രമായ തടാകങ്ങൾ" എന്നാണി പേരിനർഥം. ഇവയെ രുവോ ഷുയി (ശക്തി കുറഞ്ഞ ജലം എന്നർഥം) എന്ന ഒരു നദി കുറുകെ കടന്നുപോകുന്നു. ഇത് ഈ മരുഭൂമിയിൽ ഒരു അലൂവിയൽ പീഠഭൂമി രൂപപ്പെടുത്തിയിരിക്കുന്നു.