ഫ്യൂണേറിയ
From Wikipedia, the free encyclopedia
210 സ്പീഷീസുകളുള്ള ശെവാലങ്ങളിൽപ്പെട്ട സസ്യമാണ് ഫ്യൂണേറിയ. ഫ്യൂണേറിയ ഹൈഗ്രോമെട്രിക്ക (Funaria hygrometrica) ആണ് ഏറ്റവും സാധാരണമായി കാണപ്പെടുന്ന സ്പീഷിസ്. നനഞ്ഞ പ്രതലത്തിൽ വളരാനാണിതിനു താത്പര്യം. ലാറ്റിൻ വാക്കായ ഫ്യൂണിസിൽ നിന്നുമാണീ സസ്യത്തിനു ഫ്യൂണേറിയ എന്ന പേർ ലഭിച്ചത്. ഫ്യൂണിസ് എന്നാൽ വടം എന്നർത്ഥം. ഫ്യൂണേറിയയിൽ റൈസോയിഡുകൾ എന്ന വേരു പോലുള്ള ഭാഗങ്ങളുണ്ട്.
Funaria | |
---|---|
Funaria hygrometrica | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | Bryopsida |
Subclass: | Funariidae |
Order: | Funariales |
Family: | Funariaceae |
Genus: | Funaria Hedw., ¸1801[1] |
Species | |
Funaria apophysata |
ഷ്ഹചര്യം അനുകൂളമല്ലാതെ വരുമ്പോൾ, ഫ്യൂണേറിയ സസ്യം വളരെയധികം പൊടിരൂപത്തിലുള്ള സ്പോറുകൾ (രേണുക്കൾ) ഉത്പാദിപ്പിക്കുന്നു.
മഴസമയത്ത്, നനഞ്ഞ തണലുള്ള സ്ഥലത്ത് കട്ടികൂടിയ പാച്ചുകൾ ആയി മോസ് സസ്യമായ ഫ്യൂണേറിയ വളരുന്നു. 3മുതൽ 5 വരെ സെന്റീമീറ്റർ ഉയരത്തിലാണിവ വളരുന്നത്. ഇതിന്റെ ശരീരം റേഡിയൽ സിമിട്രിയിലാണ്. അക്ഷം അല്ലെങ്കിൽ കാണ്ഡം, ഇലകൾ അല്ലെങ്കിൽ ഫില്ലോഡുകൾ, വേരുകളുടെ സ്ഥാനത്ത് ഒബ്ലിക് സെപ്റ്റയോടുകൂടിയ ബഹുകോശനിർമ്മിതമായ നിറമില്ലാത്ത റൈസോയിഡുകൾ എന്നിവ വേർതിരിച്ചു കാണുവാൻ കഴിയും.
ഫ്യൂണേറിയ മോസ് സസ്യം വളരെ പ്രാചീനമായി ഉത്ഭവിച്ചതാണ്. ഇത് സ്വപോഷിയും തണൽ ഇഷ്ടപ്പെടുന്നതും ഉഭയജീവിയായ സസ്യവുമാണ്. സ്പോറുകൾ ഉത്പാദിപ്പിച്ചാണ് ഇവ പ്രത്യുത്പാദനം നടത്തുന്നത്. ഇവയ്ക്ക് ആഹാര-ജലചംക്രമണം നടത്താനുള്ള സൈലമോ ഫ്ലോയമോ ഇല്ല. വേരുകൾപോലെയുള്ള റൈസോയിഡുകൾ കാണപ്പെടുന്നുണ്ട്. അവ alternation of generation എന്ന സ്വഭാവം കാണിക്കുന്നുണ്ട്. ഗമീറ്റൊഫൈറ്റിക് ഘട്ടത്തെ തുടർന്ന് സ്പോറോഫൈറ്റിക് ഘട്ടം മാറി മാറി വരുന്നു.